ചൂട് കൂടുന്നു എസി ഇല്ലാതെ പറ്റില്ല; വൈദ്യുതി ലാഭിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

എസിയില്‍ താപനില എങ്ങനെ ക്രമീകരിക്കാം

ചൂട് കൂടിവരുന്ന സമയമാണ്. പകലായാലും രാത്രിയിലായാലും എസി യോ ഫാനോ ഇല്ലാതെ ഉറങ്ങാനാവില്ല എന്ന അവസ്ഥയിലാണ് നാം. എന്നാല്‍ രാത്രി മുഴുവന്‍ എസി പ്രവര്‍ത്തിപ്പിച്ചാല്‍ വൈദ്യുതി ബില്ല് കുത്തനെ ഉയരുമെന്നതില്‍ സംശയമില്ല.

രാത്രിയില്‍ മുഴുവന്‍ സമയം എസി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്ല് കൈപ്പിടിയില്‍ നിര്‍ത്താം. അതിലൊന്ന് താപനില ക്രമീകരിക്കുകയാണ്. താപനില ശരിയായ രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ വൈദ്യുത ബില്ലില്‍ കുറവ് വരുത്താന്‍ സാധിക്കും.

Also Read:

Health
നാരങ്ങ അത്ര നിസാരക്കാരനല്ല... ഗുണങ്ങള്‍ ഏറെയുണ്ട്

മുറിയില്‍ കുറഞ്ഞ താപനില നിലനിര്‍ത്താന്‍ എസി കൂടുതല്‍ ഊര്‍ജം ഉപയോഗിക്കും. എന്നാല്‍ മുറിക്കുള്ളിലെ താപനില പുറത്തെ അന്തരീക്ഷത്തിനോട് അടുക്കുമ്പോള്‍ എസി പ്രവര്‍ത്തിക്കുന്നത് കുറയുകയും അത് ഊര്‍ജ ഉപഭോഗം താഴ്ത്തുകയും ചെയ്യും. ഒന്നുകൂടി വിശദമായി പറയുകയാണെങ്കില്‍ താപനില 18 ആയിട്ടാണ് ക്രമീകരിക്കുന്നതെങ്കില്‍ വേഗത്തില്‍ മുറിയിലെ അന്തരീക്ഷം തണുക്കും. കൂടുതല്‍ വൈദ്യുതി ഉപയോഗപ്പെടുത്തുകയും ചെയ്യും.

അതുകൊണ്ട് എസി ഡിഫോള്‍ട്ട് സെറ്റിങ്സില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. (റൂം എയര്‍ കണ്ടീഷണറുകളുടെ ഡിഫോള്‍ട്ട് താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കണമെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്). എസി ഉപയോഗിക്കുമ്പോള്‍ മുറിയില്‍ നല്ല സുഖമുളള അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ഫാന്‍ ഇടുന്നത് നന്നായിരിക്കും. അത് മാത്രമല്ല മുറിയില്‍ ഡിഹ്യുമിഡിഫയര്‍ ഉപയോഗിക്കുകയാണെങ്കിലും മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.

Content Highlights :How to save electricity bill when AC is installed

To advertise here,contact us