വര്‍ക്കൗട്ട്, നടത്തം, ഭക്ഷണം... 61-ാം വയസിലും ചുറുചുറുക്കോടെ… ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി നിത അംബാനി

വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് പ്രചോദനമാകുന്ന സന്ദേശം പങ്കുവെക്കുകയാണ് നിത അംബാനി

dot image

വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് പ്രചോദനമാകുന്ന സന്ദേശം പങ്കുവെക്കുകയാണ് നിത അംബാനി. സ്വയം പരിചരണത്തിന്റെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യം സംബന്ധിച്ചാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഓര്‍മ്മപ്പെടുത്തുന്നത്. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും അവര്‍ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

സ്ത്രീകള്‍ അവര്‍ക്ക് വേണ്ടി മാത്രമായി എന്തെങ്കിലും ചെയ്തിട്ട് എത്ര നാളായെന്ന് ചോദിച്ചുകൊണ്ടാണ് നിത അംബാനിയുടെ വീഡിയോ ആരംഭിക്കുന്നത്. 30 വയസിന് ശേഷം സ്ത്രീകളുടെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആറ് വയസ് മുതല്‍ ഭരതനാട്യം പരിശീലിക്കുന്നയാളാണ് താനെന്നും, ഇതിനൊപ്പം മറ്റ് വ്യായാമങ്ങളും മുടക്കമില്ലാതെ ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു. ആഴ്ചയില്‍ 5-6 ദിവസം വരെ നിര്‍ബന്ധമായും വര്‍ക്കൗട്ട് ചെയ്തിരിക്കും. ചില ദിവസങ്ങളില്‍ നീന്തലായിരിക്കും തിരഞ്ഞെടുക്കുക. ചില ദിവസങ്ങളില്‍ ഡാന്‍സ്. ദിവസവും 5000-7000 സ്‌റ്റെപ്പുകള്‍ നടക്കാന്‍ ശ്രദ്ധിക്കുമെന്നും നിത അംബാനി പറഞ്ഞു.

നിത അംബാനിയുടെ ഡയറ്റ്

സസ്യാഹാരം മാത്രം കഴിക്കുന്ന നിത അംബാനി, ബാലന്‍സ് ഡയറ്റാണ് പിന്തുടരുന്നതെന്ന് വീഡിയോയില്‍ പറയുന്നു. 'എന്റെ ഭക്ഷണം കൂടുതല്‍ ജൈവവും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്, പഞ്ചസാരയോ പഞ്ചസാരയ്ക്ക് പകരമുള്ള വസ്തുക്കളോ ഞാന്‍ പൂര്‍ണ്ണമായും ഒഴിവാക്കും', നിത അംബാനി പറയുന്നു.

വ്യായാമം ചെയ്യുമ്പോള്‍ തനിക്ക് കൂടുതല്‍ സമാധാനം ലഭിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നുണ്ട്. വ്യായാമം ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയില്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ദൈനംദിന ജീവിതം ഊര്‍ജ്ജസ്വലമാക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രായത്തിനെതിരെ പോരാടുന്നതിനെ കുറിച്ചാണ് താന്‍ പറയുന്നതെന്നും നിത അംബാനി പറയുന്നുണ്ട്. '61-ാം വയസില്‍ എനിക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും. നിങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, സമയം ചെലവഴിക്കുക. ഒരു ദിവസം 30 മിനിറ്റ് നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റിവെക്കുക', നിത അംബാനി കൂട്ടിച്ചേര്‍ത്തു.

Content Highlights: Nita Ambani is unstoppable at 61 as she reveals her fitness secrets

dot image
To advertise here,contact us
dot image