വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ... ഇല്ലെങ്കില്‍ പണികിട്ടും

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വാഷിംഗ് മെഷീന്‍ എപ്പോള്‍ കേടുവന്നു എന്ന് ചോദിച്ചാല്‍ മതി

നാമെല്ലാവരും തന്നെ വസ്ത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കാറുണ്ട്. ഇത് നമ്മുടെ ജോലി എളുപ്പമാക്കുമെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വാഷിംഗ് മെഷീന് എളുപ്പത്തില്‍ കേടുവരാം. വളരെ ചെറിയ തെറ്റ് മതി ഇങ്ങനെയുളള കേടുപാടുകള്‍ വരാന്‍. എന്തൊക്കെയാണ് വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം,

മെഷീന് താങ്ങാവുന്നതിലധികം വസ്ത്രങ്ങള്‍ ഇടരുത്

എല്ലാ വാഷിംഗ് മെഷീനുകള്‍ക്കും ഒരു നിശ്ചിത തൂക്കത്തിലുളള വസ്ത്രങ്ങള്‍ മാത്രമേ താങ്ങാനുളള ശേഷിയുണ്ടാവൂ. അതിലധികം വസ്ത്രങ്ങള്‍ ഇട്ടാല്‍ മെഷീന് ലോഡ് കൂടി സമ്മര്‍ദ്ദമുണ്ടാകും. ഇത് മെഷീന് കേടുവരാനിടയാകും. അതുകൊണ്ട് തുണി കഴുകാന്‍ ഇടുമ്പോള്‍ മെഷീന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ ഇടാന്‍ ശ്രദ്ധിക്കുക. ചില ആളുകള്‍ ഒരേ സമയം കൂടുതല്‍ വസ്ത്രങ്ങള്‍ കഴുകിയാല്‍ ആ ജോലി എളുപ്പമായല്ലോ എന്ന് കരുതുന്നവരാണ്.

ഡിറ്റര്‍ജന്റ് ഇടുമ്പോള്‍ ശ്രദ്ധിക്കാന്‍

ഓരോ തരം വാഷിംഗ് മെഷീനും വ്യത്യസ്ത തരം ഡിറ്റര്‍ജന്റുകളാണ് ഉളളത്. ടോപ്പ് ലോഡ് മെഷീനും ഫ്രണ്ട് ലോഡ് മെഷീനും ഒക്കെ വ്യത്യസ്തമായ ഡിറ്റര്‍ജന്റുകളാണ് ഉപയോഗിക്കേണ്ടത്. തെറ്റായ ഡിറ്റര്‍ജന്റുകളാണ് ഇടുന്നത് മെഷീനില്‍ അഴുക്ക് അടിഞ്ഞുകൂടാനും മെഷീന് കേടുപാടുകള്‍ സംഭവിക്കാനും കാരണമാകും.

അഴുക്ക് വൃത്തിയാക്കുക

വസ്ത്രങ്ങള്‍ ഇടുന്നതിന് മുന്‍പ് മെഷീനില്‍ കറകള്‍ ഉണ്ടെങ്കില്‍ അത് തുടച്ച് വൃത്തിയാക്കുക. ഇത് മെഷീന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും വസ്ത്രങ്ങള്‍ നന്നായി വൃത്തിയാക്കുകയും ചെയ്യും. അതുപോലെ തന്നെ വാഷിംഗ് മെഷീന്‍ മാസത്തിലൊന്ന് എന്ന തരത്തില്‍ നന്നായി വൃത്തിയാക്കുന്നത് യന്ത്രത്തിന്റെ ഉള്‍ഭാഗത്ത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയും. തന്മൂലം വാഷിംഗ് മെഷീന്റെ കാര്യക്ഷമത കൂടുകയും ചെയ്യും.

Content Highlights :What are the things to keep in mind when using a washing machine?

To advertise here,contact us