15 മില്യൺ ഡോളർ ആസ്തി; ബോറടി മാറ്റാന്‍ ഊബർ ഓടിക്കുന്ന കോടീശ്വരൻ...

മിഡിൽ ഈസ്റ്റിലെ ഒരു പ്രമുഖ എണ്ണക്കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ സീനിയർ സി-സ്യൂട്ട് എക്‌സിക്യൂട്ടീവായിരുന്നു ഈ ഊബർ‌ ഡ്രൈവർ

അടുത്തിടെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ ഒരു ഊബർ ഡ്രൈവറെക്കുറിച്ച് പങ്കുവെച്ച കഥയാണ് എക്സിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡീൽസ് ധമാക്ക എന്ന കമ്പനിയുടെ സ്ഥാപകനായ കെ വിനീതാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 15 മില്യൺ ഡോളർ അതായത് 100 കോടിയിലധികം ആസ്തിയുള്ള വിരമിച്ച സീനിയർ എക്സിക്യൂട്ടീവായിരുന്ന ഊബർ ഡ്രൈവറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

മിഡിൽ ഈസ്റ്റിലെ ഒരു പ്രമുഖ എണ്ണക്കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ സീനിയർ സി-സ്യൂട്ട് എക്‌സിക്യൂട്ടീവായിരുന്നു ഈ ഊബർ ഡ്രൈവർ. വിമരിച്ചശേഷമുള്ള വിരസയും ബോറടിയും ഒഴിവാക്കാനാണ് ഇയാള്‍ ഊബർ ഓടിക്കാന്‍ തുടങ്ങിയതെന്നാണ് പോസ്റ്റിൽ പറയുന്നത്. യുഎസിൽ 1.5 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് വീടുകളും ബൾ​ഗേറിയയിൽ 3.5 മില്യൺ യൂറോ വിലമതിക്കുന്ന ഒരു എസ്റ്റേറ്റും ഊബർ ഡ്രൈവർക്കുണ്ടെന്ന് വിനീത് തൻ്റെ പോസ്റ്റിൽ പറയുന്നു.

Met an uber driver today,He worked as a Sr.executive in middle-east based oil company, have 2 houses 1.5M$ in the US, 3.5M Euros in Bulgaria, 3 kids settled - Lawyer in London, 2 of them in football team in EU. He is just staying in the US as his wife is still working. They…

അദ്ദേഹത്തിന് മൂന്ന് മക്കളാണ് ഉള്ളത്. മൂന്ന് പേരും നല്ല നിലയിലാണ്. ഒരാൾ ലണ്ടനിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു. മറ്റ് രണ്ട് പേർ ഒരു യൂറോപ്യൻ ടീമിലെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാണ്. ഭാര്യ ഇപ്പോഴും ജോലി ചെയ്യുന്നതിനാൽ അദ്ദേഹം യുഎസിൽ തന്നെയാണ് താമസിക്കുന്നത്.

80,000-ത്തിലധികം ആളുകളാണ് പോസ്റ്റ് വായിച്ചത്. നിരവധി പേർ പ്രതികരണങ്ങളുമായി കമൻ്റ്ബോക്സിലെത്തി. കഥ വായിച്ച് അത്ഭുതപ്പെട്ടുപോയെന്നായിരുന്നു പലരും കമൻ്റ് ചെയ്തത്. അതേസമയം മിക്ക ആളുകളും തങ്ങളുടെ ആസ്തി പോലുള്ള വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഒരു അപരിചിതനോട് തുറന്നുപറയാൻ മടിക്കും എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. സമാന അനുഭവങ്ങളും മറ്റുചിലർ പങ്കുവെച്ചു.

Content Highlights: Indian Entrepreneur Comes Across Uber Driver With $15 Million Net Worth, His Story Stuns Internet

To advertise here,contact us