'യാത്ര പോകുമ്പോള്‍ ബേക്കിങ് സോഡ മറക്കേണ്ട', അനുഭവം പങ്കുവെച്ച് ട്രാവല്‍ വ്‌ളോഗര്‍

ഇന്‍സ്റ്റഗ്രാമില്‍ ഒരു ട്രാവല്‍ വ്‌ളോഗര്‍ പങ്കുവെച്ച വീഡിയോയില്‍ ബേക്കിങ് സോഡയുടെ നിരവധി ഗുണങ്ങള്‍ ഫറയുന്നുണ്ട്

dot image

പാചക പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ബേക്കിങ് സോഡയെ കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ട. പാചകത്തിനപ്പുറം പല വസ്തുക്കളും വൃത്തിയാക്കാനും കീടങ്ങളെ അകറ്റാനും ഉള്‍പ്പടെ ബേക്കിങ് സോഡ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ബേക്കിങ് സോഡയ്ക്ക് ജീവന്‍ രക്ഷിക്കാനാകുമോ?

ഇന്‍സ്റ്റഗ്രാമില്‍ ഒരു ട്രാവല്‍ വ്‌ളോഗര്‍ പങ്കുവെച്ച വീഡിയോയില്‍ ബേക്കിങ് സോഡയുടെ നിരവധി ഗുണങ്ങള്‍ ഫറയുന്നുണ്ട്. യാത്ര പോകുമ്പോഴോ ട്രക്കിങിന് പോകുമ്പോഴോ ഒക്കെ ബേക്കിങ് സോഡ കയ്യില്‍ കരുതണമെന്നും ഇത് നിങ്ങളുടെ ജീവന്‍ വരെ രക്ഷിക്കുമെന്നുമാണ് ഇയാള്‍ പറയുന്നത്. ദ ഷിംലെയ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ തേനീച്ച കുത്തുകയോ പ്രാണികളുടെ ആക്രമണമോ നേരിടേണ്ടി വന്നാല്‍ മരുന്നായി ബേക്കിങ് സോഡ ഉപയോഗിക്കാമെന്നാണ് ഇയാള്‍ പറയുന്നത്. 'ബേക്കിംഗ് സോഡ പേസ്റ്റ് പുരട്ടുന്നത് വേദന, വീക്കം, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ബൂട്ടുകളിലോ സോക്‌സുകളിലോ സ്ലീപ്പിങ് ബാഗിലോ ദുര്‍ഗന്ധമുണ്ടെങ്കില്‍ ഇതില്ലാതാക്കാന്‍ ബേക്കിങ് സോഡ ഉപയോഗിക്കാം.

എണ്ണമയമുള്ള ക്യാമ്പ് പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ബേക്കിങ് സോഡ ഉപയോഗിക്കാം. ട്രിപ്പിനിടയില്‍ പേസ്റ്റ് എടുക്കാന്‍ മറന്നാല്‍ വായ കഴുകാന്‍ ബേക്കിങ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. അമിതമായി സൂര്യപ്രകാശം ഏറ്റ് ശരീരത്തില്‍ ചുവപ്പ് നിറമുണ്ടാകുകയോ വേദനയോ ചൊറിച്ചിലോ ഉണ്ടാവുകയോ ചെയ്താല്‍ ബേക്കിങ് സോഡ തേക്കുന്നത് ഉപകാരപ്രദമാണ്. കൈകളില്‍ മത്സ്യത്തിന്റെയോ മാംസത്തിന്റെയോ ദുര്‍ഗന്ധമുണ്ടെങ്കില്‍ ഇത് നീക്കം ചെയ്യാന്‍ ബേക്കിങ് സോഡയ്ക്കാകും', വ്‌ളോഗറുടെ പോസ്റ്റില്‍ പറയുന്നു.

Content Highlights: Travel Vlogger Shares How Carrying Baking Soda On A Trek Can Save Your Life

dot image
To advertise here,contact us
dot image