ഇന്ത്യന് ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് എം എസ് ധോണി. ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസില് ക്യാപ്റ്റന് കൂളിനുള്ള സ്ഥാനം അത്ര വലുതാണ്. 2004 ല് അന്താരാഷ്ട്ര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ച എംഎസ് ധോണി എന്ന മഹേന്ദ്രസിംഗ് ധോണി വളരെ പെട്ടെന്ന് ക്രിക്കറ്റ് ലോകത്തെ കീഴടക്കി. ആരാധകരുടെ പ്രിയങ്കരനായി മാറിയ ധോണി 2007 ല് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് തന്റെ കരിയറിലെ മികച്ച വര്ഷങ്ങളുമായിട്ടാണ് ധോണി മുന്നോട്ട് പോയത്. പത്മശ്രീ, പത്മഭൂഷന്, മേജര് ധ്യാന് ചന്ദ് ഖേല്രത്ന അവാര്ഡ് എന്നിവയെല്ലാം സ്വന്തമാക്കിയ എംഎസ് ധോണി പലര്ക്കും പ്രചോദനമാണ്. പ്രത്യേകിച്ച് സമ്മര്ദ്ദ ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ശാന്തവും ലളിതവുമായ സ്വഭാവം എല്ലാവരേയും ആകര്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്നിന്ന് ഉള്ക്കൊണ്ട പല കാര്യങ്ങളും തന്നെ ഇഷ്ടപ്പെടുന്നവര്ക്കായി പങ്കുവച്ചിട്ടുമുണ്ട്.
ജീവിതത്തില് വലിയ സ്വപ്നങ്ങള് കാണുന്നതിനെക്കുറിച്ച് ധോണി പറയുന്നത് ഇങ്ങനെയാണ്- ' ഒരു സ്വപ്നം ഇല്ലെങ്കില് നിങ്ങള്ക്ക് സ്വയം മുന്നോട്ട് പോകാന് കഴിയില്ല. ലക്ഷ്യം എന്താണെന്ന് നിങ്ങള് അറിയുകയുമില്ല'
Content Highlights :MS Dhoni shares the secret to his success in life