അടിച്ചത് 21 കോടി, വിവരമറിഞ്ഞത് 30,000 അടി ഉയരത്തില്‍; വിമാനജീവനക്കാരിയുടെ അപ്രതീക്ഷിത അനൗണ്‍സ്‌മെന്റ്

30,000 അടി ഉയരത്തിലാണ് പ്രിയ തനിക്ക് ജാക്‌പോട്ട് അടിച്ച വിവരം അറിയുന്നത്

സാധാരണ ഒരു ദിവസം പോലെ ജോലി ആരംഭിച്ചതായിരുന്നു പ്രിയ ശര്‍മ്മ. എന്നാല്‍ തന്റെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോകുന്ന യാത്രയായിരിക്കും ഇതെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. 500 രൂപയുടെ ഓണ്‍ലൈന്‍ കാസിനോ ബെറ്റിലൂടെ 21 കോടി രൂപയാണ് അവര്‍ക്ക് ലഭിച്ചതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനയാത്രയ്ക്കിടെ 30,000 അടി ഉയരത്തിലാണ് പ്രിയ തനിക്ക് ജാക്‌പോട്ട് അടിച്ച വിവരം അറിയുന്നത്. വിവരമറിഞ്ഞതിന് പിന്നാലെ തന്നെ ഇന്റര്‍കോമിലൂടെ വിമാനത്തിലെ യാത്രക്കാരെയെല്ലാം താന്‍ ജോലി മതിയാക്കി ഇറങ്ങുകയാണെന്നും ഇത് തന്റെ അവസാന ഡ്യൂട്ടിയാണെന്നുമുള്ള വിവരം അവര്‍ അറിയിക്കുകയായിരുന്നു.

മാസങ്ങളായി കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് പ്രിയ ശര്‍മ്മ കടന്നുപോയിരുന്നതെന്ന് കാസിനോ എക്‌സ്‌പോസ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 രൂപയല്ലെ എന്ന് കരുതിയാണ് താന്‍ ഗെയിമില്‍ പങ്കെടുത്തതെന്നും ബെറ്റിങ് പോലുള്ള കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നുമാണ് പ്രിയ പ്രതികരിച്ചത്. 218,302,672 രൂപയാണ് പ്രിയ ശര്‍മ്മയ്ക്ക് ലഭിച്ചത്. ആദ്യം തനിക്കിത് വിശ്വസിക്കാനായില്ലെന്നും കാസിനോ ഡെയ്‌സിന്റെ സപ്പോര്‍ട്ട് ടീമിനെ ബന്ധപ്പെട്ടതോടെ ഇവര്‍ താന്‍ വിജയിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പ്രിയ പ്രതികരിച്ചു.

Content Highlights: Flight attendant wins ₹21 crore jackpot from ₹500 online bet, quits job mid-air

To advertise here,contact us