വീടുകളില് പാറ്റയും പല്ലിയും പോലെ തന്നെയുള്ള ശല്യക്കാരാണ് ചിതലുകളും. പലരുടെയും വീട്ടിലെ ഫര്ണിച്ചറുകളിലും വാതിലും ജനലും ചിതലിന്റെ വാസസ്ഥലമായി മാറിയിട്ടുണ്ടാവും. പലപ്പോഴും പുറ്റുകള് പോലെ പിടിച്ചിരിക്കുന്ന ചിതലിന്റെ കൂടുകള് ഇളക്കികളയുകയാണ് പലരും ചെയ്യുന്നത്. ചൂടും ഈര്പ്പവും കലര്ന്ന അന്തരീക്ഷത്തില് ഇവയ്ക്ക് വേഗത്തില് വളരാന് സാധിക്കും.
ഓറഞ്ച് ഓയില്
ഓറഞ്ച് ഓയിലില് ഡി-ലിമോണീന് അടങ്ങിയിട്ടുണ്ട്. ഇത് ചിതലിനെ തുരത്താന് ഗുണകരമാണ്. അല്പ്പം ഓറഞ്ച് ഓയില് വെളളത്തില് ചേര്ത്ത് ചിതല് ശല്യമുളള സ്ഥലങ്ങളില് തളിക്കുക. തടികള് നശിപ്പിക്കുന്ന ചിതലിനെ നശിപ്പിക്കാന് ഇത് സഹായിക്കും.
വിനാഗിരി
പ്രകൃതിദത്തമായ അണുനാശിനിയാണ് വിനാഗിരി. ഇത് ചിതലിനെ പ്രതിരോധിക്കാന് സഹായിക്കുന്നു. വിനാഗിരിയോടൊപ്പം വെള്ളമോ നാരങ്ങാനീരോ തുല്യ അളവില് കലര്ത്തി തടികൊണ്ടുള്ള വസ്തുക്കളില് സ്പ്രേ ചെയ്യാം.
ബൊറാക്സ്
മരങ്ങളില് കാണപ്പെടുന്ന ചിതലുകളെ നശിപ്പിക്കാന് വളരെ നല്ലതാണ് ബൊറാക്സ് പൊടി. ഒരു കപ്പ് ചെറു ചൂടുവെള്ളത്തിലേക്ക് ഒരു സ്പൂണ് ബൊറാക്സ് പൊടി ചേര്ത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചിതലുള്ള സ്ഥലങ്ങളില് സ്പ്രേ ചെയ്യുക. മാസ്ക് ഇട്ട ശേഷം വേണം ബെറോക്സ് ഉപയോഗിക്കാന്.
ഈര്പ്പ നിയന്ത്രണം
ഈര്പ്പമാണ് ചിതലുകളെ ആകര്ഷിക്കുന്ന പ്രധാന ഘടകം. ഉണങ്ങിയ തുണി ഉപയോഗിച്ച് ഫര്ണിച്ചറും മറ്റും വൃത്തിയാക്കാം. ഈര്പ്പം തടഞ്ഞു നില്ക്കുന്നില്ല എന്ന് ഉറപ്പുവരുത്താവുന്നതാണ്.
Content Highlights :There are easy ways to eliminate termite infestations in the home