
കോഴിക്കോട് ഫാറൂഖ് പുതിയ പാലത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുന്ന കേരള പൊലീസിന്റെ വീഡിയോ വൈറലാകുന്നു. വിവരമറിഞ്ഞെത്തിയ മാറാട് പൊലീസ് സംഘമാണ് യുവാവിനെ അനുനയിപ്പിച്ചത്.
'എടാ നിന്നേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കുണ്ട്, അനിയന് വാ' എന്നെല്ലാം പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ താഴെ ഇറക്കുന്നത്. കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു മില്യണ്‍ വ്യൂ പിന്നിട്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
'കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി, ഒന്ന് ചേര്‍ത്തിരുത്തി സംസാരിച്ചാല്‍ ഇത് പോലെ ഒരു പാട് പേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകും?', 'ഇത് കേവലം ഒരു ചുമതലാ നിര്‍വഹണത്തിന്റെ പരിധിയില്‍ പെടുത്തി ചുരുക്കി കാണാന്‍ കഴിയില്ല. മറിച്ചു മനുഷ്യസ്നേഹത്തില്‍ അധിഷ്ടിതമായ മഹനീയമായ ഒരു സേവനം.. വാക്കുകള്‍ ഇല്ല ഈ മഹത്തായ സേവനത്തിനു നന്ദി പറയാന്‍.. Salute to the great kerala police..','സ്നേഹത്തോടെയുള്ള അനിയാ എന്നുള്ള വിളി മതി, ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍..' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ.
Content Highlights: Social Media Praises Police for De-escalating Situation