ജെന്‍ സി യുവതികള്‍ക്കിഷ്ടം Age-Gap റിലേഷന്‍ഷിപ്പ്; പ്രായമുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് കാരണമുണ്ട്

വളരെ പ്രായവ്യത്യാസമുള്ള പുരുഷന്മാരുമായി Gen-Z യുവതികള്‍ ഡേറ്റിംഗ് നടത്തുന്നത് എന്തുകൊണ്ട്

പുതിയ കാലഘട്ടത്തില്‍ പലതരത്തില്‍ സ്ത്രീപുരുഷ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് റിലേഷന്‍ഷിപ്പുകളുമായി ബന്ധപ്പെട്ട പേരുകളിലും. ജെന്‍ സീ തലമുറയിലെ സ്ത്രീകള്‍ തങ്ങളേക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്നതും വിവാഹം കഴിക്കുന്നതുമാണ് റിലേഷന്‍ഷിപ്പിലെ പുതിയ ട്രെന്‍ഡ്. ബംബിള്‍ ഡേറ്റിംഗ് ആപ്പ് അനുസരിച്ച് 63 ശതമാനം ഉപഭോക്താക്കളും അവരുടെ പ്രായപരിധിക്ക് അപ്പുറമുളളവരുമായുള്ള ബന്ധം അനായാസമായും സുഖകരമായും കൊണ്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

മികച്ച കരിയറും ജീവിതാനുഭവങ്ങളും ഉള്ളതും സാമ്പത്തിക സുരക്ഷയും മികച്ച ജീവിതശൈലിയും ഒക്കെ ഇതിനൊരു കാരണമാണ്. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ജെന്‍ സി സ്ത്രീകള്‍ ബന്ധങ്ങളില്‍ സുതാര്യത കാത്തുസൂക്ഷിക്കുന്നവരും കാര്യങ്ങള്‍ തുറന്നുപറയുന്നവരും പുരോഗമനവാദികളുമാണ്.

ജെന്‍ സീ സ്ത്രീകള്‍ സമാനമൂല്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന പങ്കാളികളുമായി ദീര്‍ഘകാല ബന്ധങ്ങള്‍ തേടുന്നു. മുതിര്‍ന്നവര്‍ക്ക് സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം നല്‍കാന്‍ കഴിവുള്ളതിനാല്‍, അത് ഒരു കാരണമാണ്. അതുകൂടാതെ പുതിയ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ക്ക് കാഷ്വല്‍ ഡേറ്റിങ്ങിലോ ഹ്രസ്വകാല ബന്ധങ്ങളിലോ താല്‍പ്പര്യമില്ല. ദീര്‍ഘകാല പ്രതിബദ്ധതയും സ്ഥിരതയും നല്‍കാന്‍ കഴിയുന്ന അര്‍ത്ഥവത്തായ ഒരു പങ്കാളിയെ ലഭിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് പറയാനും കഴിയില്ലെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights :Why are Gen-Z women dating men with a huge age gap?

To advertise here,contact us