മദ്യവും പാര്‍ട്ടികളും വേണ്ടെന്നുവച്ചാല്‍ ബെംഗളുരുവില്‍ 20,000 രൂപയ്ക്ക് ജീവിക്കാം;വൈറലായി യുവാവിന്റെ പോസ്റ്റ്

30000-40000 രൂപവരെ സമ്പാദിക്കുന്നവര്‍ വളരെ സമാധാനത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും എന്നാല്‍ ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് ഒന്നിനും തുക തികയാത്തതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

20,000 രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ബെംഗളുരുവില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും സുഖകരമായി ജീവിക്കാം എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍ കണ്ടന്റ്. ലക്ഷങ്ങള്‍ വരുമാനമുണ്ടായിട്ടും ബെംഗളുരുവിലെ ജീവിതച്ചെലവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് വെറും 20,000 രൂപയുണ്ടെങ്കില്‍ സുഖമായി ജീവിക്കാമെന്ന് വ്യക്തമാക്കി യുവാവ് എത്തിയിരിക്കുന്നത്. തന്റെ ചെലവുകളുടെ പട്ടികയും യുവാവ് പങ്കുവച്ചിട്ടുണ്ട്.

യുവാവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഹേ കൂട്ടുകാരെ!കഴിഞ്ഞ 6 മാസമായി ഞാന്‍ (22) ബാംഗ്ലൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്നു, ഇവിടുത്തെ ജീവിതച്ചെലവിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും എന്റെ പ്രതിമാസ ചെലവുകളുടെ ഒരു വിവരണം പങ്കിടാമെന്ന് ഞാന്‍ കരുതി.

ഭക്ഷണം:8000/മാസം (65 + 100 + 100 പ്രതിദിനം പ്രഭാതഭക്ഷണം + ഉച്ചഭക്ഷണം + അത്താഴം)

വാടക: 9000 (സുഹൃത്തുക്കളുമായി ഒരു വീട് പങ്കിടുന്നു, ആകെ വാടക 23കെ)

യാത്ര: 2000 (ഞാന്‍ പൊതുഗതാഗതം + റാപ്പിഡോ മാത്രം ഉപയോഗിക്കുന്നു)

മറ്റു (ടോയ്ലറ്റുകള്‍, ക്ലീനിംഗ് സപ്ലൈസ് മുതലായവ): 2000

ആകെ:20,000/മാസം

സുഖപ്രദമായ ഒരു ജീവിതശൈലിക്ക് ഇത് മതിയാകും - ആഡംബരമില്ല, പക്ഷേ തീര്‍ച്ചയായും കൈകാര്യം ചെയ്യാന്‍ കഴിയും. ഞാന്‍ അധികം മദ്യപിക്കുകയോ പുകവലിക്കുകയോ പാര്‍ട്ടി നടത്തുകയോ ചെയ്യില്ല, അതിനാല്‍ നിങ്ങളുടെ മൈലേജ് വ്യത്യാസപ്പെടാം. (എന്നെപ്പോലെയാകരുത് - നിങ്ങള്‍ എല്ലാം ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ പുറത്തുപോയി നിങ്ങളുടെ 20 വയസ്സ് ആസ്വദിക്കൂ.)

വാര്‍ഷിക വരുമാനം ഇരുപത് ലക്ഷം ലഭിക്കുന്നവര്‍ പോലും ബെംഗളുരുവില്‍ ജീവിക്കാന്‍ പണം തികയുന്നില്ലെന്ന് വിലപിക്കുകയാണെന്നും യുവാവിന്റെ പോസ്റ്റ് അതുപോലെയുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും പോസ്റ്റിനടയില്‍ നിരവധിപേര്‍ പ്രതികരിച്ചിട്ടുണ്ട്. 30000-40000 രൂപവരെ സമ്പാദിക്കുന്നവര്‍ വളരെ സമാധാനത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും എന്നാല്‍ ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് ഒന്നിനും തുക തികയാത്തതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

Content Highlights: Bengaluru Budget Life: How One Man Makes Ends Meet

To advertise here,contact us