
സോഷ്യല്‍ മീഡിയയില്‍ റീച്ചും വ്യൂസും കൂട്ടാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്തവരാണ് പലരും. വാഷിങ് മെഷീനില്‍ കരിങ്കല്ല് ഇട്ടാല്‍ എന്ത് സംഭവിക്കുമെന്ന വീഡിയോയാണ് ഒരു യുവാവ് പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന് മുന്നില്‍ യുവാവ് കല്ലുമായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാഷിങ്‌മെഷീനിലേക്ക് ഇയാള്‍ ഈ കല്ല് ഇടുന്നതും കാണാം. തുടര്‍ന്ന് മെഷീനിന്റെ ഡോറ് അടക്കുന്നു. വാഷിങ് മെഷീനില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഇട്ട് അലക്കിയാലുള്ള അവസ്ഥ നമുക്ക് അറിയാം. അപ്പോള്‍ വലിയൊര് കല്ല് അതിനുള്ളില്‍ കിടന്നാലോ!
കല്ല് ഉള്ളിലേക്കിട്ട് യുവാവ് ഓടിമാറി. വലിയ ശബ്ദത്തോടെ വാഷിങ്‌മെഷീന്‍ പ്രവര്‍ത്തിക്കുന്നതും ഭാരം താങ്ങാനാകാതെ അത് നിരങ്ങി നീങ്ങുന്നതും മെഷീനിന്റെ ഓരോ ഭാഗങ്ങളായി ഇളകി പോകുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Man Drops Stone Inside Washing Machine, Video