പ്രശസ്തിയുടെ ആനന്ദം അറിഞ്ഞവര് ഒരിക്കലും അതില് നിന്ന് ഇറങ്ങി പോരാന് ആഗ്രഹിക്കില്ല. വളരെ ചുരുക്കംപേര് മാത്രമേ അത്തരത്തില് എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കാന് തയ്യാറാവുകയുളളൂ. അങ്ങനെ ഒരാളുടെ ജീവിതത്തെക്കുറിച്ചാണ് ഈ കഥ.
ഹോങ്കോങ്ങിലെ പ്രശസ്തയായ നടി മാഗി യുമിയാവോ ഒട്ടേറെ ജനപ്രിയ ടെലിവിഷന് പരമ്പരകളിലും സിനിമകളിലും എല്ലാം അഭിനയ മികവ് തെളിയിച്ചയാളാണ്. എന്നാലിപ്പോള് അവര് തന്റെ പ്രശസ്തിയും ഗ്ലാമറസ് ജീവിതവും മാറ്റിവച്ച് ഒരു ഹോട്ടലിലെ വെയിട്രസ് ആയി ജോലി ചെയ്യുകയാണ്. 2023 ലാണ് അഭിനയ ജീവിതത്തില് നിന്ന് മാഗി യുമിയാവോ ഇറങ്ങി പോകുന്നത്.
ചൈനയിലെ ഡോങ്ഗ്വാനില് ഉള്ള ഹോട്ടലിലാണ് ഇവര് ജോലി ചെയ്യുന്നത്. ജോലിക്കിടയിലുളള വീഡിയോകളും ഫോട്ടോകളും ഒക്കെ അവര് സമൂഹ മാധ്യമങ്ങളില് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ 30 തണ്ണിമത്തന് മുറിച്ചതിന്150 യുവാനും മേശ വൃത്തിയാക്കിയതിന് 180 യുവാനും ലഭിച്ചതിനെക്കുറിച്ച് അവര് ഒരു വീഡിയോ പങ്കുവച്ചിരുന്നു.
'സ്ഥിരമായുളള ഒരു ജോലി എക്കാലത്തും എന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നു. അഭിനയിച്ചിരുന്നപ്പോള് ഇന്നത്തെപോലെ എനിക്ക് ജീവിതം ആസ്വദിക്കാന് കഴിഞ്ഞിരുന്നില്ല. ഇപ്പോള് വെയിട്രസ് എന്ന നിലയില് ഞാന് സന്തോഷവതിയാണ്' മാഗി പറയുന്നു.
2012 ല് മിസ് ചൈന ഇന്റര്നാഷണല്ഡ മത്സരത്തില് ഫൈനലിസ്റ്റായി എത്തിയതിന് ശേഷമാണ് മാഗി ഹോങ്കോങ് ബ്രോഡ്കാസ്റ്ററായ ടിവിബിയില് ചേരുന്നത്.
' ഗോസ്റ്റ് ഓഫ് റിലേറ്റിവിറ്റി, മൈ ലവര് ഫ്രം ദി പ്ലാനറ്റ് മിയോ' തുടങ്ങിയ ജനപ്രിയ ടിവി പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ അവര് പ്രശസ്തിയുടെ കൊടുമുടിയില് എത്തുകയായിരുന്നു. പിന്നീട് സന്തോഷവും സംതൃപ്തിയും നല്കുന്ന ജോലി എന്ന നിലയിലാണ് അവര് മറ്റൊരു ജോലിയിലേക്ക് തിരിയുന്നത്. സ്വയം സ്നേഹിച്ച് ജീവിതത്തെ മനോഹരമാക്കുക എന്നാണ് മാഗി നമുക്ക് കാട്ടിത്തരുന്ന സന്ദേശം.
Content Highlights :Actress quit acting and works in a hotel. Why did famous Hong Kong actress Maggie Yumiao quit acting