കൂറ്റന്‍ മഞ്ഞ് ശില്‍പ്പങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍... അറിയാം ലിറ്റില്‍ പൊട്ടറ്റോ ടൂറിസത്തെ കുറിച്ച്

ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് ലിറ്റില്‍ പൊട്ടറ്റോ ടൂറിസം നടത്തുന്നത്

വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ 'ഹാര്‍ബിന്‍', ലോകപ്രശസ്തമായ ഹാര്‍ബിന്‍ ഐസ് ഫെസ്റ്റിവെല്ലിന് പേരുകേട്ട ശീതകാല വിസ്മയ ഭൂമിയാണ്. വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള ഐസ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുള്ള ആഘോഷത്തിനെ ലിറ്റില്‍ പൊട്ടറ്റോ ടൂറിസം എന്നാണ് വിളിക്കുന്നത്. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്ന താപനിലയാണ് ഈ നഗരത്തില്‍ ഈ സമയത്ത് ഉണ്ടാവുക.

നഗരം വാസ്തുവിദ്യയ്ക്ക് പേര്‌കേട്ട ഇടമാണ്. ആ പ്രദേശങ്ങളിലെ പ്രത്യേകതയുള്ള പലഹാരങ്ങള്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ആസ്വദിക്കാനുളള മഞ്ഞുമൂടിയ തെരുവുകള്‍ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം. ഫെസ്റ്റിവല്‍ സമയത്ത് എല്ലാവര്‍ഷവും ഇവിടെ വലിയ ഭീമാകാരമായ മഞ്ഞ് ശില്‍പ്പങ്ങളുമുണ്ടാക്കും.

ചൈനയുടെ ചൂടുള്ള തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികളെല്ലാം ഈ സമയത്ത് വടക്കുകിഴക്കന്‍ പ്രദേശമായ ഈ നഗരത്തില്‍ എത്തുകയും മനോഹര കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ചൈനയിലുടനീളമുള്ള ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ ഈ വിനോദ സഞ്ചാരത്തെക്കുറിച്ചുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യാറുണ്ട്.

Also Read:

Environment
ഇന്ത്യ ചുട്ടുപൊള്ളുന്നു; റെക്കോര്‍ഡുകള്‍ മറികടന്ന് ചൂട്

'southern little potatoes visit the north' എന്നിങ്ങനെയുള്ള ഹാഷ്ടാഗോടുകൂടിയാണ് പലരും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത്. ഹാര്‍ബിന്‍ നഗരത്തിലെ മഞ്ഞുമൂടിയ ലാന്‍ഡ്മാര്‍ക്കുകള്‍, മഞ്ഞ് ശില്‍പ്പങ്ങള്‍ എന്നിവയൊക്കെ ഈ ടൂറിസം മേഖലയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണത്രേ.

ലിറ്റില്‍ പൊട്ടറ്റോയുടെ വരവ് ഹാര്‍ബിന്‍ നഗരത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 2023 നെ അപേക്ഷിച്ച് വിനോദ സഞ്ചാരികളില്‍ 171 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

Content Highlights :Tourists should know about Little Potato Tourism

To advertise here,contact us