കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഈ ദിവസം വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

യാത്ര എങ്ങനെ ലാഭകരമാക്കാം? പണം ലാഭിക്കാനുള്ള ചില നുറുങ്ങുവിദ്യകളിതാ

അവധിക്കാലം എത്താറായി. പലര്‍ക്കും ട്രിപ്പ് പോകണമെന്നും സ്ഥലങ്ങള്‍ ആസ്വദിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടാകും പക്ഷേ എത്ര ശ്രദ്ധിച്ചാലും യാത്രയ്ക്ക് പണച്ചെലവുണ്ടാകുമെന്ന് ഉറപ്പാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പണച്ചെലവ് ഉണ്ടെന്ന് അറിയുമ്പോള്‍ പലരും ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ സാമ്പത്തികം ബുദ്ധിമുട്ടായതുകൊണ്ട് ഇനി ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കേണ്ട. കൃത്യമായ അസൂത്രണവും ശരിയായ ടിക്കറ്റ് ബുക്കിംഗ് സമയവും മനസിലാക്കിയാല്‍ യാത്ര കുറച്ചുകൂടി എളുപ്പമാക്കാം. ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് സൈറ്റായ Expedia വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസങ്ങള്‍, യാത്ര ലാഭകരമാക്കുന്ന ദിവസങ്ങള്‍, യാത്രചെയ്യാന്‍ പറ്റിയ മാസങ്ങള്‍ തുടങ്ങി ചില യാത്രാ നുറുങ്ങുകള്‍ പങ്കുവയ്ക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ഈ ദിവസം ബുക്ക് ചെയ്താല്‍ ടിക്കറ്റ് ചാര്‍ജ് കുറയും

ഞായറാഴ്ച ബുക്ക് ചെയ്യുകയാണെങ്കില്‍ വിമാന ടിക്കറ്റ് വളരെ കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യാനാകുമെന്നാണ് Expedia പറയുന്നത്. വെള്ളിയാഴ്ചത്തെ എയര്‍ ടിക്കറ്റ് ബുക്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വരെ ലാഭമുണ്ടത്രേ. വാരാന്ത്യത്തില്‍ കിഴിവുകള്‍ ഉണ്ടായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.

Also Read:

Health
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ ദിവസത്തിന് വലിയ ഡിമാന്‍ഡില്ല, ചെലവും കുറയും

അന്താരാഷ്ട്ര തലത്തില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വ്യാഴാഴ്ച യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതാവും നല്ലത്. ഇതിലൂടെ യാത്രക്കാര്‍ക്ക് 15ശതമാനംവരെ ലാഭം ഉണ്ടാകും. കാരണം വ്യാഴാഴ്ച ആഴ്ചയുടെ മധ്യത്തിലുള്ള ദിവസമായതുകൊണ്ട് ഡിമാന്‍ഡ് കുറവായിരിക്കും.

യാത്ര ചെയ്യാന്‍ ചെലവ് കുറഞ്ഞമാസം

യാത്ര ചെയ്യാന്‍ ഏറ്റവും ചെലവുകുറഞ്ഞ മാസം ആഗസ്റ്റും ചെലവ് കൂടിയ മാസം മാര്‍ച്ചുമാണ്. ആഗസ്റ്റ്മാസത്തെ യാത്രയിലൂടെ 13 ശതമാനം വരെ പണം ലാഭിക്കാം. മാര്‍ച്ചില്‍ അവധി സമയമായതുകൊണ്ടാണ് ചെലവ് കൂടുതല്‍ വരുന്നത്.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍

പലപ്പോഴും ആളുകള്‍ രണ്ട്മാസം മുന്‍പ് വരെ അന്താരാഷ്ട്ര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ട്. എപ്പോഴും ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിന് 18 ദിവസം മുതല്‍ 29 ദിവസം വരെയുളള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് യാഥാര്‍ഥ 'sweet spot' എന്ന് Expedia വെളിപ്പെടുത്തുന്നു.

Content Highlights :This is the cheapest day to book flight tickets. How to make travel economical. Here are some tips to save money

To advertise here,contact us