രാജ്യത്തിന്റെ കാത്തിരിപ്പിന് അവസാനം; പാരിസിൽ ചരിത്ര നേട്ടങ്ങളുമായി മനു ഭാക്കർ

താരത്തിന് ഒളിംപിക്സിൽ ഇനിയൊരു മത്സരം ബാക്കിയാണ്

'ഒടുവിൽ ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനമായി. എന്റെ മെഡൽ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നു.' പാരിസിൽ ഇരട്ടമെഡൽ നേട്ടത്തിന് ശേഷം മനു ഭാക്കറിന്റെ പ്രതികരണമാണിത്. ഷൂട്ടിംഗിൽ 12 വർഷമായുള്ള ഇന്ത്യയുടെ മെഡൽ സ്വപ്നത്തിനാണ് അവസാനമായിരിക്കുന്നത്. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേടി. ഇപ്പോൾ രാജ്യത്തിന് ഏറെ അഭിമാനമാണ് ഈ വനിത. 22കാരിയായ മനുവിന്റെ നേട്ടത്തിന് പിന്നിൽ വിജയത്തിനായുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. എങ്കിലും മനുവിന്റെ കരിയറിൽ മൂന്ന് വർഷത്തിന് മുമ്പ് മറ്റൊരു കഥയുമുണ്ട്.

ടോക്കിയോ ഒളിംപിക്സിന്റെ ഷൂട്ടിംഗ് വേദിയിൽ നിന്നും താരം വെറും കയ്യോടെ മടങ്ങി. പ്രതീക്ഷകൾക്കൊപ്പം ഉയരാൻ മനുവിന് കഴിഞ്ഞില്ല. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും പരാജയപ്പെട്ടു. 2023ഓടെ താരം ഷൂട്ടിംഗ് വെറുത്തു തുടങ്ങി. രാവിലെ ഒമ്പത് മണിക്ക് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കുന്ന ഒരു ജോലി മാത്രമായി താരത്തിന് ഷൂട്ടിംഗ്. 14-ാം വയസിൽ ഷൂട്ടിംഗിലേക്ക് കടന്നുവന്നപ്പോഴുള്ള ആവേശം മനുവിന് നഷ്ടമായി. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകണമെന്ന് താരം ആഗ്രഹിച്ചു.

രാജ്യത്തിനായി മെഡൽ നേടുമ്പോഴും ഷൂട്ടിംഗ് അവസാനിപ്പിക്കാൻ മനു തയ്യാറെടുക്കുകയായിരുന്നു. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുന്നതിൽ യാതൊരു സന്തോഷവുമില്ലെന്നാണ് ഇതിനോട് താരം പ്രതികരിച്ചത്. എന്നാൽ അതൊന്നും ഈ യുവതാരത്തിന്റെ കഴിവുകൾ ഇല്ലാതാവാൻ കാരണമല്ലായിരുന്നു.

ഹരിയാനയിൽ ബോക്സിംഗും ഗുസ്തിയും ഇഷ്ടപ്പെടുന്നവർക്കിടയിലാണ് മനുവിന്റെ ജനനം. ടെന്നിസ്, സ്കേറ്റിംഗ്, ഷൂട്ടിംഗ് തുടങ്ങിയ കായിക ഇനങ്ങളും താരം ഇഷ്ടപ്പെട്ടു. ആയോധന കലാരൂപമായ 'താങ് താ'യിൽ ദേശിയ തലത്തിൽ മനു നേട്ടങ്ങൾ കൈവരിച്ചു. 2016ലെ റിയോ ഒളിംപിക്സ് അവസാനിച്ചതിന് പിന്നാലെയാണ് താരം ഷൂട്ടിംഗ് ഇഷ്ടപ്പെട്ട് തുടങ്ങിയത്.

pic.twitter.com/v4zsgbv86rElon musk changed the ♥️ button to 🇮🇳 for India Olympic WinVideo of the day#IndiaAtParis2024 #shooting #trainaccident manu bhakar sunil gavaskar maxwell jaya amitabh bachchan first indian another bronze PV Sindhu Manika Batra Queen #CongratulationsIndia

2018 ആണ് താരത്തിന്റെ കരിയർ മാറ്റിമറിച്ച വർഷം. അതിന് മുമ്പ് 2017ലെ ദേശീയ ഷൂട്ടിംഗിൽ ഒളിംപ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഹീന സിദ്ദുവിനെ മനു അട്ടിമറിച്ചു. 2018ൽ കോമൺവെൽത്ത് ഗെയിംസിൽ താരം സുവർണനേട്ടം സ്വന്തമാക്കി. അതേവർഷം മെക്സിക്കോയിൽ നടന്ന ലോകകപ്പ് ഷൂട്ടിംഗിലും സ്വർണം. രണ്ട് തവണ ലോകചാമ്പ്യനായ മെക്സിക്കോയുടെ അലെജാന്ദ്ര സാവലയെ പരാജയപ്പെടുത്തിയായിരുന്നു മനുവിന്റെ വിജയം. പക്ഷേ 2019ലെ പരാജയം താരത്തെ മാനസികമായി ഏറെ തകർത്തു.

ആവേശത്തോടെ മനുവും സരബ്ജോതും; മെഡൽനേട്ടത്തിൽ പ്രതികരണവുമായി താരങ്ങൾ

തോൽവിക്ക് പിന്നാലെ പരിശീലകൻ ജസ്പൽ റാണയെ മനു പുറത്താക്കി. താരത്തിന്റെ പക്വതക്കുറവെന്നാണ് റാണ പ്രതികരിച്ചത്. പിന്നാലെ മെഡൽ നേട്ടങ്ങൾ ലഭിക്കാതായതോടെ റാണയുമായി വീണ്ടും ഒന്നിച്ചു. 2023ൽ ലോകചാമ്പ്യൻഷിപ്പ് ഷൂട്ടിംഗിലും ഏഷ്യൻ ഗെയിംസിലും സുവർണ നേട്ടത്തോടെ തിരിച്ചുവരവ്. ഒപ്പം ലോകകപ്പ് ഷൂട്ടിംഗിൽ വെങ്കലവും സ്വന്തമാക്കി. പാരിസിൽ രണ്ട് മെഡലുകൾ സ്വന്തമാക്കി കഴിഞ്ഞ മനുവിന് ഇനിയൊരു മത്സരം ബാക്കിയാണ്. 25 മീറ്റർ എയർ പിസ്റ്റൽസിൽ താരത്തിൽ നിന്ന് ഇനിയൊരു മെഡൽകൂടി രാജ്യം പ്രതീക്ഷിക്കുകയാണ്.

To advertise here,contact us