'70 മണിക്കൂര്‍ വര്‍ക്ക് വീക്ക്' നിലപാടില്‍ മാറ്റമില്ല, മരണം വരെ ഇതുതന്നെ പറയും: നാരായണ മൂര്‍ത്തി

'പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്യുമ്പോള്‍, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം അത്രതന്നെ കഠിനാധ്വാനം ചെയ്യുക എന്നതാണ്.'

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. തന്റെ കാഴ്ച്ചപ്പാട് മാറിയിട്ടില്ലെന്നും മരണം വരെ ഇതേ നിലപാടായിരിക്കുമെന്നും സിഎന്‍ബിസി ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ മൂര്‍ത്തി പറഞ്ഞു. ആറ് ദിവസത്തെ വര്‍ക്ക് വീക്കില്‍ നിന്ന് അഞ്ച് ദിവസത്തെ വര്‍ക്ക് വീക്കിലേക്ക് ഇന്ത്യ മാറിയതില്‍ താന്‍ നിരാശനാണെന്നാണ് മൂര്‍ത്തി പറഞ്ഞത്. ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് ആവശ്യമെന്നും മൂര്‍ത്തി പറഞ്ഞു.

Also Read:

Business
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്യുമ്പോള്‍, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം അത്രതന്നെ കഠിനാധ്വാനം ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജര്‍മ്മനിയുടെയും ജപ്പാന്റെയും ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. കഠിനാധ്വാനത്തിന്റെയും ദേശീയ പുനര്‍നിര്‍മ്മാണത്തിന്റെയും സമാനമായ പാതയാണ് ഇപ്പോള്‍ ഇന്ത്യക്കു വേണ്ടത്. അവരുടെ രാജ്യങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ ചെയ്തത് ഇതാണ്'- മൂര്‍ത്തി അഭിപ്രായപ്പെട്ടു.

തന്റെ കരിയറിലെ ഭൂരിഭാഗം ദിവസങ്ങളിലും ആഴ്ചയില്‍ ആറര ദിവസവും 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷെഡ്യൂളില്‍ ജോലിചെയ്തിരുന്നുവെന്ന് മൂര്‍ത്തി പറഞ്ഞു. രാവിലെ ആറരയോടെ ഓഫീസിലെത്തി രാത്രി 8.40ഓടെ പോകും. ''ഞാന്‍ അതില്‍ അഭിമാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഏക വഴിയെന്നാണ് മൂര്‍ത്തി പറയുന്നത്. ''നമുക്ക് ഈ രാജ്യത്ത് കഠിനാധ്വാനം ചെയ്യണം. കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. നിങ്ങള്‍ ഏറ്റവും ബുദ്ധിമാനായ ആളാണെങ്കില്‍ പോലും നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം'- മൂര്‍ത്തി പറഞ്ഞു.

Content Highlights: will take this to my grave narayana murthy stands firm on 6 day workweek

To advertise here,contact us