പലസ്തീൻ അഭയാർത്ഥികളെ പിന്തുണയ്ക്കാൻ അനുവദിച്ചില്ല; യൂണിലിവറിനെതിരെ കേസുമായി ബെൻ ആൻഡ് ജെറീസ്

പലസ്തീൻ അഭയാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ മാതൃ കമ്പനിയായ യൂണിലിവർ നിശബ്ദമാക്കിയെന്ന് പ്രസിദ്ധ ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറീസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടിണ്ട്

പലസ്തീൻ അഭയാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ മാതൃ കമ്പനിയായ യൂണിലിവർ നിശബ്ദമാക്കിയെന്ന് പ്രസിദ്ധ ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറീസ്. തങ്ങളുടെ ബോർഡ് പിരിച്ചുവിടുമെന്നും വിഷയത്തിൽ അംഗങ്ങൾക്കെതിരെ കേസെടുക്കുമെന്നും മാതൃകമ്പനി ഭീഷണിപ്പെടുത്തിയെന്നും ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറീസ് ബുധനാഴ്ച ഫയൽ ചെയ്ത കേസിൽ പരാതിപ്പെടുന്നു. അടുത്ത വർഷം തങ്ങളുടെ ഐസ്‌ക്രീം ബിസിനസ്സ് അവസാനിപ്പിക്കാൻ പദ്ധതിയിടുന്ന ബെൻ ആൻഡ് ജെറീസും ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ യൂണിലിവറും തമ്മിൽ ദീർഘകാലമായി നിൽക്കുന്ന തർക്കങ്ങളുടെ ഏറ്റവും പുതിയ സൂചനയാണ് ഈ കേസെന്നാണ് റിപ്പോർട്ട്.

2021ലാണ് ബെൻ & ജെറീസും യൂണിലിവറും തമ്മിലുള്ള ഭിന്നത ആദ്യം ഉടലെടുക്കുന്നത്. തങ്ങുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കില്ലെന്നായിരുന്നു ബെൻ & ജെറീസിൻ്റെ നിലപാട്. ഇത് ചില നിക്ഷേപകർ യൂണിലിവർ ഓഹരികൾ വിറ്റഴിക്കുന്നതിന് വരെ കാരണമായി. ഐസ്ക്രീം ബിസിനസ്സ് ഇസ്രായേലിലെ അതിൻ്റെ ലൈസൻസിക്ക് വിറ്റതിനെതിരെ ബെൻ & ജെറീസ് യൂണിലിവറിനെതിരെ കേസ് കൊടുത്തിരുന്നു. ഈ ഹർജി 2022-ൽ തീർപ്പാക്കി. പുതിയ പരാതിയിൽ 2022 ലെ സെറ്റിൽമെൻ്റിൻ്റെ കോൺഫിഡൻഷ്യലായി തുടരുന്ന നിബന്ധനകൾ യൂണിലിവർ ലംഘിച്ചുവെന്നാണ് ബെൻ & ജെറീസ് ആരോപിക്കുന്നത്. ബെൻ & ജെറിയുടെ സാമൂഹിക ദൗത്യത്തിൻ്റെ മേലുള്ള ബെൻ & ജെറിയുടെ സ്വതന്ത്ര ബോർഡിൻ്റെ പ്രാഥമിക ഉത്തരവാദിത്തത്തെ യൂണിലീവർ മാനിക്കുകയും അംഗീകരിക്കുകയും വേണമെന്ന് നിബന്ധനകളിൽ ഉണ്ടായിരുന്നുവെന്നാണ് കേസിൽ ചൂണ്ടിക്കാണിക്കുന്നത്. സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പരസ്യമായി സംസാരിക്കാൻ ബെൻ & ജെറീസ് നാല് തവണ ശ്രമിച്ചിട്ടുണ്ട്. യൂണിലിവർ ഈ ഓരോ ശ്രമങ്ങളെയും നിശബ്ദമാക്കിയെന്നും ബെൻ & ജെറീസ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Also Read:

DEEP REPORT
ട്രംപിൻ്റെ പുതിയ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ 'റഷ്യൻ സ്പൈ'യെന്ന് ആരോപണം; ആരാണ് തുളസി ഗബ്ബാർഡ്

'മിഡിൽ ഈസ്റ്റിലെ ദാരുണമായ സംഭവങ്ങളുടെ എല്ലാ ഇരകളോടും ഞങ്ങളുടെ ഹൃദയം തുറന്നിരിക്കുന്നു. ബെൻ & ജെറീസിൻ്റെ സോഷ്യൽ മിഷൻ ബോർഡിൻ്റെ അവകാശവാദങ്ങൾ ഞങ്ങൾ നിരസിക്കുന്നു, ഞങ്ങൾ കേസ് ശക്തമായി വാദിക്കും' എന്നായിരുന്നു ബെൻ & ജെറീസിൻ്റെ പരാതിയോടുള്ള യൂണിലിവറിൻ്റെ പ്രതിരണം.ന്യൂയോർക്ക് ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Content Highlights: Ice cream brand Ben & Jerry's says parent Unilever silenced it over Gaza stance

To advertise here,contact us