നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരിവിപണി; രൂപയുടെ മൂല്യത്തിലും നേട്ടം, പക്ഷേ 'അദാനി' പിന്നില്‍ത്തന്നെ

ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്, നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി

ഇന്നലെ ഇടിഞ്ഞ ഓഹരിവിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഓഹരി വിപണിയെ ഒന്നടങ്കം മുന്നേറാന്‍ ഇന്ന് സഹായിച്ചത്.

Also Read:

Business
വീണ്ടും റെക്കോര്‍ഡിടാനാണ് ഉദ്ദേശ്യം; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഇന്നും അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇടിവ് നേരിടുകയാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്. അദാനി ഗ്രൂപ്പിലെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് നാലുശതമാനവും അദാനി ഗ്രീന്‍ എനര്‍ജി കമ്പനി 9 ശതമാനവും നഷ്ടമാണ് നേരിട്ടത്.

അതേസമയം,സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ വ്യാപാരം അവസാനിച്ച രൂപയുടെ മൂല്യത്തില്‍ ഇന്ന് ഒരു പൈസയുടെ നേട്ടം. ഡോളറിനെതിരെ 84.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 84.50 എന്ന തലത്തിലേക്ക് കൂപ്പുകുത്തിയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്. 9 പൈസയുടെ നഷ്ടമാണ് ഇന്നലെ രൂപയ്ക്ക് ഉണ്ടായത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് രൂപയെ ബാധിച്ചത്.

Content Highlights: sensex jumps points in early trade

To advertise here,contact us