അണ്ടര്‍ 16 സോഷ്യല്‍ മീഡിയ നിരോധനം; വിമര്‍ശനവുമായി ഗൂഗിളും മെറ്റയും അടക്കമുള്ള ഭീമന്മാർ

ഈ ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നയപരമായ പോരാട്ടത്തിന് കളമൊരുക്കുകയാണ് ഈ ആഗോള കമ്പനികള്‍

16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ നിയമമുണ്ടാക്കാനുള്ള ഓസ്ട്രേലിയന്‍ നീക്കത്തെ വിമര്‍ശിച്ച് മെറ്റാ, ടിക് ടോക്ക്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള സാങ്കേതിക ഭീമന്മാര്‍. ഈ ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നയപരമായ പോരാട്ടത്തിന് കളമൊരുക്കുകയാണ് ഈ ആഗോള കമ്പനികള്‍.

ഓസ്ട്രേലിയന്‍ സെനറ്റ് അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ചൊവ്വാഴ്ചയോടെ റിപ്പോര്‍ട്ട് ചെയ്യേണ്ട നിയമനിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എന്തായാലും നിയമനിര്‍മ്മാണത്തിന് മധ്യ-വലതുപക്ഷ പ്രതിപക്ഷത്തിന്റെ പിന്തുണയുള്ളതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നിയമമാകുമെന്ന് ഉറപ്പാണ്. സെനറ്റ് അന്വേഷണത്തിന് സമര്‍പ്പിച്ച രേഖയില്‍, അതിവേഗം തയ്യാറാക്കിയ നിയമങ്ങളില്‍ നിന്ന് അപ്രതീക്ഷിതവും പ്രതികൂലവുമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ടെക് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Also Read:

Business
ഇനി മുന്നോട്ട്; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

TikTok ANZ-ന്റെ പബ്ലിക് പോളിസി ഡയറക്ടര്‍ എല്ല വുഡ്സ്-ജോയ്സ് തന്റെ റിപ്പോര്‍ട്ടില്‍ നിയമനിര്‍മ്മാണത്തെ 'തിരക്കേറിയതും' 'പ്രവര്‍ത്തികമാക്കാനാവാത്തതുമാണ്' എന്നാണ് വിശേഷിപ്പിച്ചത്. ബില്‍ പാസാക്കുന്നതിന് മുമ്പ് വയസ്സ് സ്ഥിരീകരണ സാങ്കേതികവിദ്യയുടെ ദേശീയ ട്രയല്‍ പൂര്‍ത്തിയാകുന്നതുവരെ ഓസ്ട്രേലിയ കാത്തിരിക്കേണ്ടത് പ്രധാനമാണെന്ന് മെറ്റയും ഗൂഗിളും പറഞ്ഞു.

അതേസമയം, ബില്‍ 'അപകടകരം' ആണെന്ന് എലോണ്‍ മസ്‌കിന്റെ എക്സ് കോര്‍പ്പറേഷന്‍ പറഞ്ഞു, 'ബില്ലിന്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും' നിയമനിര്‍മ്മാണത്തിന് കോടതി വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും എക്സ് പറഞ്ഞു.

'സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് യുവാക്കളെ നിരോധിക്കുന്ന നിയമം ഫലപ്രദമാകുമെന്നതിന് തെളിവുകളൊന്നുമില്ല. നിര്‍ദേശിച്ച രൂപത്തില്‍ ഇത് നിയമമാക്കുന്നത് വളരെ പ്രശ്നകരമാണ്,' ബില്‍ 'അവ്യക്തമാണ്' എന്നും കമ്മറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എക്‌സ് പറഞ്ഞു.

Content Highlights: Google, Meta urge Australia to delay bill on social media ban for children

To advertise here,contact us