ഇന്നാണ് ആ ദിവസം; മാസാവസാനമെന്ന് കരുതി ബ്ലാക്ക് ഫ്രൈഡേയിലെ ഓഫറുകൾ നിരസിക്കേണ്ട, ഡിസ്‌കൗണ്ടുകള്‍ ഡിസംബറിലുമുണ്ട്

ബ്ലാക്ക് ഫ്രൈഡേ ദിവസത്തിലെ വമ്പൻ കമ്പനികളിലെ കിടിലൻ ഓഫറുകൾ പരിചയപ്പെടാം

ആളുകള്‍ കാത്തിരുന്ന ബ്ലാക്ക് ഫ്രൈഡേ ഇങ്ങെത്തിക്കഴിഞ്ഞു. വമ്പന്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലും ഒരുങ്ങിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ എന്നീ വമ്പന്‍ കമ്പനികളും അവരുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്, സോണി, എച്ച് പി തുടങ്ങിയ കമ്പനികളിലെ ഒറ്റത്തവണത്തെ ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവ സ്വന്തമാക്കാം. ഇന്ത്യയില്‍ ഇന്ന് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന കമ്പനികള്‍ ഏതൊക്കെയെന്ന് നോക്കാം,

റിലയന്‍സ് ഡിജിറ്റല്‍

ഡിസംബര്‍ രണ്ട് വരെ റിലയന്‍സ് ഡിജിറ്റലില്‍ ഓഫറുകള്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വീട്ടിലെ സാമഗ്രികള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് സാമഗ്രികള്‍ റിലയന്‍സ് ഡിജിറ്റലില്‍ നിന്നും മൈ ജിയോ സ്റ്റോറുകളില്‍ നിന്നും റിലയന്‍സ് ഡിജിറ്റല്‍ ഡോട്ട് ഇന്നില്‍ നിന്നും വാങ്ങാം. ഐസിഐസിഐ, ഐഡിഎഫ്‌സി എന്നിവയുടെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നും 10,000 വരെ കിഴിവ് തല്‍ക്ഷണം ലഭിക്കും. ബജാജ് ഫിന്‍സെര്‍വിലും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലും 22,500 രൂപ വരെയാണ് ക്യാഷ് ബാക്ക്.

ആമസോണ്‍

ആമസോണിലും ഡിസംബര്‍ രണ്ട് വരെ ഓഫറുകളുണ്ട്. എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ്, ബിഒബി കാര്‍ഡ് എന്നിവയ്ക്കും എച്ച്എസ്ബിസി ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും 10 ശതമാനം വരെ കിഴിവുണ്ടാകും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ മറ്റ് ഡിസ്‌കൗണ്ടുകളും ഉണ്ടായിരിക്കും. ആമസോണ്‍ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് വഴി പ്രൈം അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കും പ്രൈം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് മൂന്ന് ശതമാനം വരെയും ക്യാഷ് ബാക്ക് ഉണ്ടായിരിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 75 ശതമാനം ഓഫും ആമസോണ്‍ നല്‍കുന്നു.

Also Read:

Business
ചെറിയൊരു ആശ്വാസം; സ്വര്‍ണവില ഇന്ന് കുറഞ്ഞു

ഫ്‌ളിപ്കാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്ന് വരെ മാത്രമേ ഓഫറുകള്‍ ഉണ്ടാവുകയുള്ളു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വമ്പന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്രോ മാക്‌സ്, ഐ ഫോണ്‍ 15 പ്ലസ്, സാംസങ് ഗ്യാലക്സി എസ് 23, ഗ്യാലക്‌സി എസ് 24പ്ലസ്, വിവോ വി30 പ്രോ, സിഎംഎഫ് ഫോണ്‍ 1 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിലക്കിഴിവില്‍ ലഭിക്കും. സ്മാര്‍ട്ട് വാച്ച്, ഇയര്‍ബഡ്‌സ്, പവര്‍ ബാങ്കുകകള്‍ എന്നിവയ്ക്ക് 80 ശതമാനം ഓഫും, ടിവികള്‍ക്ക് 75 ശതമാനം കിഴിവും ലഭിക്കും.

ടാറ്റാ ക്ലിക്ക്

ഡിസംബര്‍ രണ്ട് വരെ ടാറ്റാ ക്ലിക്കില്‍ നിന്ന് വിലക്കുറവില്‍ സാധനം വാങ്ങാന്‍ സാധിക്കും. ഗാഡ്ജറ്റുകള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്കുകളും ആര്‍ബിഎല്‍ ബാങ്കുകളും യഥാക്രമം പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.

എന്താണ് ബ്ലാക്ക് ഫ്രൈഡേ

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേയായി കണക്കാക്കുന്നത്. ഫെസ്റ്റിവല്‍ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയുന്നത്. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വില്‍ക്കുന്നതിനായി ആരംഭിച്ച വില്‍പ്പന പിന്നീട് ബ്ലാക്ക് ഫ്രൈഡേ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

Also Read:

Business
ഇടിഞ്ഞു തകര്‍ന്ന് രൂപയുടെ മൂല്യം; ഓഹരിവിപണിയില്‍ നേട്ടം

അമേരിക്കന്‍ ഐക്യനാടുകളില്‍ ദേശീയ അവധി ദിവസമായ താങ്ക്സ് ഗിവിങ് ദിവസത്തിന് തൊട്ടടുത്ത ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ ആചരിക്കുന്നത്. നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്സ് ഗിവിങ് ഡേ ആചരിക്കുന്നത്. വിളവെടുപ്പിന് ശേഷം ദൈവത്തിനോട് നന്ദി പറയുന്ന ദിവസം എന്ന രീതിയിലാണ് താങ്ക്സ് ഗിവിങ് ഡേ ആചരിച്ച് തുടങ്ങിയത്.

ഇതിന് തൊട്ടടുത്ത ദിവസം ആളുകള്‍ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് വര്‍ഷത്തെ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന രീതി ആധുനിക കാലത്ത് വ്യാപാരോത്സവമായി മാറുകയായിരുന്നു. ബ്ലാക്ക് ഫ്രൈഡേ ഒരു ഔദ്യോഗിക അവധി ദിവസമല്ലെങ്കിലും മിക്ക സ്ഥാപനങ്ങളും താങ്ക്സ് ഗിവിങ് ദിനത്തിന് തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയും അവധി നല്‍കും. ഇതിലൂടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്യാപാരം നടക്കും. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമായാണ് ബ്ലാക്ക് ഫ്രൈഡേ വിശേഷിപ്പിക്കപ്പെടുന്നത്.

ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ ശക്തമായതോടെ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ലോകം മുഴുവന്‍ ശ്രദ്ധേയമായി. ഇതിലൂടെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, വാള്‍മാര്‍ട്ട്, മീഷോ തുടങ്ങിയ സൈറ്റുകള്‍ ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ തങ്ങളുടെ സൈറ്റിലൂടെ വമ്പന്‍ വിലകുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറുണ്ട്.

Content Highlights: Companies which give Offers Black Friday in India

To advertise here,contact us