ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഡിസംബര്‍ മാസത്തില്‍ 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ദേശീയ, പ്രാദേശിക അവധികളടക്കം 17 ദിവസം ഡിസംബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കുകളുടെ അവധി ദിനങ്ങളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമേ ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോയി. ഓണ്‍ലൈന്‍ ഇടപാടുകള്‍ അവധി സമയത്തും നടത്താന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബര്‍ മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്.

Also Read:

Business
ചാഞ്ചാട്ടമില്ല... മാറ്റമില്ലാതെ സ്വര്‍ണവില

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും

ഡിസംബര്‍ 1: ഞായറാഴ്ച

ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)

ഡിസംബര്‍ 8: ഞായറാഴ്ച

ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)

ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 15: ഞായറാഴ്ച

ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)

ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )

ഡിസംബര്‍ 22: ഞായറാഴ്ച

ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 28: നാലാം ശനിയാഴ്ച

ഡിസംബര്‍ 29: ഞായറാഴ്ച

ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )

ഡിസംബര്‍ 31: മിസോറാമിലും സിക്കിമിലും അവധി ( New Year's Eve/Lossong/Namsoong)

Content Highlights: december 2024 bank holidays

To advertise here,contact us