കത്തിക്കയറി സ്വര്‍ണ വില; പവന് 74,000 കടന്നു

വൈകാതെ സ്വര്‍ണവില 75,000 മറികടക്കുമെന്നാണ് സൂചന.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,000 രൂപ കടന്നു. ഇന്ന് ഒരു പവന് 2,200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപ വര്‍ധിച്ച് 9290 രൂപയായി. വൈകാതെ സ്വര്‍ണവില 75,000 മറികടക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ സ്വര്‍ണവില അടിക്കടി ഉയരുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ പവന് 8520 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സ്വര്‍ണ വില ഉയര്‍ന്നത് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നേട്ടമാണെങ്കിലും വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കുന്ന കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. സ്വര്‍ണവിലയ്ക്ക് പുറമേ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,000ത്തിന് മുകളില്‍ നല്‍കേണ്ടി വരും.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുഎസ് മാന്ദ്യ ഭീതിയും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ്ണ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍, സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1.4 ശതമാനം ഉയര്‍ന്ന് 3,472.49 ഡോളറിലെത്തി.

Content Highlights: Gold Price in Kerala Today , 74,000

To advertise here,contact us