അഞ്ച് വർഷം മുമ്പ് 19 പൈസ, ഒരുമാസം മുമ്പ് 9 രൂപ, ഇന്ന് 32; ബിറ്റ്‌കോയിൻ പോലെ ഇടിച്ചു കയറുമോ ഡോഗ് കോയിനും?

അഞ്ച് വർഷം മുമ്പ് .19 പൈസയായിരുന്നു ഒരു ഡോഗ്‌കോയിന്റെ വില

ബിറ്റ്‌കോയിൻ കുതിപ്പ് തുടരുകയാണ് തൊണ്ണൂറായിരം ഡോളറും കടന്ന് ഒരു ബിറ്റ്‌കോയിൻ്റെ വില കുതിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് വിജയിച്ചതോടെയാണ് ക്രിപ്‌റ്റോ വിപണി കുതിച്ചു തുടങ്ങിയത്. മറ്റൊരു കോയിനും വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ്. ട്രംപിന്റെ കൂട്ടുകാരനും കോടീശ്വരനുമായ ഇലോൺ മസ്‌ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകുന്ന ഡോഗ്‌കോയിനാണിത്.

കഴിഞ്ഞ മാസം 9 രൂപ വിലയുണ്ടായിരുന്ന ഡോഗ്‌കോയിൻ ഒരുമാസം കൊണ്ട് 32 രൂപയിലേക്കാണ് കുതിച്ചത്. ട്രംപ് പ്രസിഡന്റ് ആയതിനൊപ്പം മസ്‌കിനെതിരെ ഡോഗ്കോയിനിൽ നിക്ഷേപിച്ചവർ നൽകിയിരുന്ന കേസ് അവസാനിപ്പിച്ചതും ഡോഗ്‌കോയിന്റെ കുതിച്ചുച്ചാട്ടത്തിന് കാരണമായിട്ടുണ്ട്. ആഗസ്റ്റ് 29 നായിരുന്നു മസ്‌കിനെതിരെ നിക്ഷേപകർ പരാതി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ കേസ് പിൻവലിക്കാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു.

വിവിധ തരത്തിലുള്ള ട്വീറ്റുകൾ ചെയ്ത് മസ്‌ക് നിക്ഷേപകരെ വഞ്ചിക്കുകയും ഡോഗ്‌കോയിൻ മാനിപ്പുലേഷൻ നടത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ മസ്‌കിന്റെ ട്വീറ്റുകൾ വച്ച് ക്രിപ്‌റ്റോ മാനിപ്പുലേഷൻ നടത്തിയെന്ന് പറയാനാവില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റീൻ പറഞ്ഞിരുന്നു. ഡോഗ്‌കോയിൻ ഭൂമിയുടെ ഭാവി കറൻസിയാണെന്നായിരുന്നു നേരത്തെ മസ്‌ക് പറഞ്ഞിരുന്നത്.

ഇതിനിടെയാണ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മസ്‌കിനെയും ബയോടെക്നോളജി കമ്പനി സ്ഥാപകൻ വിവേക് രാമസ്വാനിയെയും പുതിയ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിനെ നയിക്കാൻ തിരഞ്ഞെടുത്തത്. ഇതോടെ ഡോഗ്‌കോയിന്റെ വില കഴിഞ്ഞ മാസത്തേക്കാൾ നാലിരട്ടിയായി കുതിക്കുകയായിരുന്നു.

Also Read:

Economy
അഞ്ച് വർഷം മുമ്പ് 19 പൈസ, ഒരുമാസം മുമ്പ് 9 രൂപ, ഇന്ന് 32; ബിറ്റ്‌കോയിൻ പോലെ ഇടിച്ചു കയറുമോ ഡോഗ് കോയിനും?

അഞ്ച് വർഷം മുമ്പ് 19 പൈസയായിരുന്നു ഒരു ഡോഗ്‌കോയിന്റെ വില. ഇതിനിടയ്ക്ക് 2021 ൽ 42 രൂപയോളം ഡോഗ്‌കോയിന്റെ വില വർധിച്ചിരുന്നു. നിലവിൽ 32 രൂപയാണ് ഒരു ഡോഗ്‌കോയിന്റെ വില. ഇതിനിടയ്ക്ക് ഡോഗ്‌കോയിന് അതിന്റെ യഥാർത്ഥ സാധ്യതയുണ്ടെന്ന തരത്തിൽ മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന തുകയായ 42 രൂപയേക്കാളും കൂടുതൽ ഇത്തവണത്തെ വർധനവിൽ ഉണ്ടാകുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്.

Content Highlights: Will Dogcoin Hike Like Bitcoin 9 rupees a month ago, 32 today

To advertise here,contact us