റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വിരണ്ടു; സ്വർണം കുതിച്ചു!

ആണവായുധ ഭീഷണിയിലേയ്ക്ക് വളർന്ന റഷ്യ-യുക്രെയ്ൻ യുദ്ധം സ്വർണവില വർദ്ധനവിന് കാരണമായെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

സ്വർണവിലയിലെ കുതിപ്പിൽ റഷ്യ-യുക്രെയ്ൻ യുദ്ധവും പ്രധാനഘടമെന്ന് റിപ്പോർട്ട്. ദീർഘദൂര മിസൈലുകൾ റഷ്യയ്ക്കുള്ളിൽ ഉപയോഗിക്കാൻ അമേരിക്ക യുക്രെയ്ന് അനുമതി നൽകിയതടക്കം റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ സംഘർഷാത്മകമാകുന്നു എന്ന പ്രതീതി അടുത്ത ദിവസങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ അണുവായുധ ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തെ കൂടുതൽ കലുഷിതമാക്കിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

ഈയൊരു പശ്ചാത്തലത്തിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നതോടെയാണ് സ്വർണവില വീണ്ടും ഉയർന്നതെന്നും വിശകലനങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക അപകടസാധ്യതകൾ, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വർണത്തിൻ്റെ ഡിമാൻ്റ് വർദ്ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്‌സ്ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഭൗമരാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, യുഎസിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും കമ്മി എന്നിവ സ്വർണത്തെ കൂടുതൽ പിന്തുണയ്ക്കുന്നതായി കൊമേഴ്‌സ്ബാങ്ക് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ട്രംപിൻ്റെ വിജയശേഷം ഉയർന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളിൽ ദുർബലമായിരുന്നു. ഇതും സ്വർണത്തിൻ്റെ വില കൂടുന്നതിന് കാരണമായി.

Also Read:

Tech
സ്റ്റാർലിങ്ക് വരുമ്പോൾ ചങ്കിടിപ്പേറുന്നത് മൊബൈൽ ഭീമന്മാർക്ക് മാത്രമോ? ബിഎസ്എൻഎൽ D2Dയ്ക്കും വെല്ലുവിളി?

ഡോളറിൻ്റെ വിലയിൽ ഇടിവ് നേരിട്ടതോടെ ദുർബലമായ മറ്റ് കറൻസികളിൽ വാങ്ങുന്നവർക്ക് സ്വർണം കൂടുതൽ ആകർഷകമായി മാറിയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തിങ്കളാഴ്ച മാത്രം സ്വർണവിലയിൽ രണ്ട് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് പകുതിക്ക് ശേഷം ഒരൊറ്റ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വർദ്ധനവായിരുന്നു ഇത്. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നുള്ള തിരിച്ചുവരാവായിരുന്നു ഈ മുന്നേറ്റം.

Content Highlights: Gold hits 1-week high as Russia-Ukraine tensions boost rush to safety

To advertise here,contact us