മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദായ നികുതി ഇളവ് അറിയാം

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയാണെന്നും പ്രായം തെളിയിക്കുന്നതുമായ രേഖകള്‍ ഇവര്‍ സമര്‍പ്പിക്കണം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായനികുതി ഇളവുമായി ഇന്ത്യ. സാധാരണ നികുതിദായകരെ അപേക്ഷിച്ച് വന്‍ ഇളവാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്ത്യ നല്‍കുന്നത്. ഈ ഇളവ് ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ലഭ്യമാകുക.

Also Read:

Economy
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് കോടീശ്വരന്‍; പ്രസ്താവനയുമായി എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

60 വയസ്സിന് മുകളിലുള്ളവരും എന്നാല്‍ 80 വയസ്സിന് താഴെയുള്ളവരുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായനികുതി നല്‍കേണ്ട വരുമാന പരിധി മൂന്നുലക്ഷമായാണ് ഉയര്‍ത്തിയിരിക്കുന്നത്. വളരെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്ന 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപ വരെയാണ് പരിധി.

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയാണെന്നും പ്രായം തെളിയിക്കുന്നതുമായ രേഖകള്‍ ഇവര്‍ സമര്‍പ്പിക്കണം. ഇതിന് പുറമേ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലും അനുബന്ധ ചെലവുകള്‍ക്കും വരുമാന നികുതി നിയമത്തിലെ വകുപ്പ് 80 ഡി പ്രകാരം നികുതി ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Tax Benefits for Senior Citizens In India

To advertise here,contact us