എന്താണ് സിബില്‍ സ്കോർ, മികച്ച സിബില്‍ സ്‌കോര്‍ എങ്ങനെ നേടാം?

എങ്ങനെയാണ് സിബില്‍ സ്‌കോര്‍ കണക്കാക്കുന്നത്?

മികച്ച സിബില്‍ സ്‌കോര്‍ എങ്ങനെ നേടാം എന്ന് നോക്കുന്നതിന് മുമ്പ് എന്താണ് സിബില്‍ സ്‌കോര്‍ എന്ന് നോക്കാം. സിബില്‍ സ്‌കോര്‍ എന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിംഗ്, റിപ്പോര്‍ട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ്. ഇത് 300 മുതല്‍ 900 വരെയാണ്. നിങ്ങളുടെ സ്‌കോര്‍ 900ത്തിന് അടുക്കുംതോറും നിങ്ങളുടെ ക്രഡിറ്റ് റേറ്റിംഗ് മികച്ചതായിരിക്കും.

വായ്പകള്‍ ലഭ്യമാകുന്നതിന് അപേക്ഷകന്റെ സിബില്‍ സ്‌കോറിന് വലിയ പങ്കുണ്ട്. ഈ മൂന്നക്ക നമ്പറാണ് ഒരാളുടെ സാമ്പത്തിക സ്ഥിതിയേയും തിരിച്ചടവിന്റെ ശേഷിയേയും സൂചിപ്പിക്കുന്നത്. ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുന്‍പ് ധനകാര്യ സ്ഥാപനങ്ങള്‍ പരിഗണിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സിബില്‍ സ്‌കോര്‍. സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ ചിലപ്പോള്‍ വായ്പ ലഭിച്ചില്ലെന്നും വരാം. കുറഞ്ഞ പലിശയില്‍ വായ്പ്കള്‍ നേടിത്തരാന്‍ മികച്ച സിബില്‍ സ്‌കോറിന് കഴിയും.

സിബില്‍ സ്‌കോറിനെക്കുറിച്ച് കൂടുതലറിയാം

300 മുതല്‍ 900 വരെ റേഞ്ചില്‍ വരുന്ന സംഖ്യയാണ് സിബില്‍ സ്‌കോര്‍ എന്ന് പറഞ്ഞല്ലോ. 750 അല്ലെങ്കില്‍ അതില്‍ കൂടുതലോ ഉള്ള സിബില്‍ സ്‌കോര്‍ മികച്ചതായി കണക്കാക്കപ്പെടുന്നു. 800 ന് മുകളിലാണെങ്കില്‍ അതിലും മികച്ചതാണ്. നിങ്ങള്‍ പേയ്‌മെന്റുകള്‍ ശരിയായി നടത്തിയിട്ടുണ്ടോ? ഏതെങ്കിലും പേയ്‌മെന്റ് മുടക്കിയിട്ടുണ്ടോ? എന്നിവയാണ് സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററിയാണ് സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമെന്നര്‍ഥം.

വായ്പ്പ എടുക്കാന്‍ അപേക്ഷിക്കുന്ന അപേക്ഷകന്റെ പേരില്‍ എത്ര ലോണ്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്, അവയില്‍ എത്ര എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, ക്രഡിറ്റ് ഉപയോഗ അനുപാതം എന്നിവയും സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സാമ്പത്തിക സൂക്ഷ്മത കൃത്യമായി പരിശോധിച്ചുകൊണ്ട് നിങ്ങള്‍ക്ക് സ്‌കോര്‍ മെച്ചപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുക, വായ്പ്പകളുടെ ഇഎംഐകള്‍ കൃത്യസമയത്ത് അടയ്ക്കുക. ഇങ്ങനെയൊക്കെ ചെയ്താല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താം.

Content Highlights :How to get a good CIBIL score.How is CIBIL score calculated?

To advertise here,contact us