ലോണ് എടുത്ത ശേഷം ഉയര്ന്ന പലിശ കാരണം ബുദ്ധിമുട്ടുന്നവരാണ് പല ആളുകളും. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വരുമ്പോള് ബാങ്ക് വായ്പയെ ആശ്രയിക്കാനാണ് ആളുകള് ശ്രമിക്കാറ്. അപേക്ഷിക്കുന്ന സമയത്തുള്ള നിങ്ങളുടെ സാമ്പത്തിക നില അവലോകനം ചെയ്താണ് ഓരോരുത്തര്ക്കും വായ്പ അനുവദിക്കുന്നത്. എന്നാല് ലോണ് എടുത്ത ശേഷം ഉയര്ന്ന പലിശ കാരണം ഇഎംഐ അടയ്ക്കാന് ബുദ്ധുമുട്ടുകയാണ് പലരും ചെയ്യുന്നത്. എന്നാല് നിങ്ങള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങള് എടുത്ത വായ്പയുടെ പലിശ കുറയ്ക്കാന് സാധിക്കുമെന്ന കാര്യത്തെക്കുറിച്ച്.
നിങ്ങളുടെ സിബില് സ്കോറിനെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തിന് പരിഗണന ലഭിക്കുന്നത്. നല്ല സിബില് സ്കോര് ഉണ്ടെങ്കില് നിങ്ങള്ക്ക് കുറഞ്ഞ ഇംഎംഐ ലഭിക്കും. അതായത് ക്രെഡിറ്റ് കാര്ഡ് ബില്ലുകളും വായ്പ തിരിച്ചടവും കൃത്യമാണെങ്കില് സിബില് സ്കോര് കൂടുമെന്നര്ഥം. ഇപ്രകാരം നിങ്ങളുടെ സിബില് സ്കോര് മെച്ചപ്പെട്ടാല് വായ്പ പലിശയില് ഇളവ് ആവശ്യപ്പെടാവുന്നതാണ്.
നിങ്ങള് വായ്പയുടെ തിരിച്ചടവുകളൊന്നും മുടക്കംവരുത്താത്ത ആളാണെങ്കില് സാലറി സ്ളിപ്പ്, സ്ഥിരമായ തിരിച്ചടവ് രേഖകള്, ആസ്തിയുടെ വിശദാംശങ്ങള്, ആദായ നികുതി റിട്ടേണുകള് ഇവയുടെയൊക്കെ രേഖകള് സമര്പ്പിച്ച് ബാങ്കുമായി ഒരു ചര്ച്ച നടത്താവുന്നതാണ്.
അടുത്ത മാര്ഗം ബാലന്സ് ട്രാന്സ്ഫര് ഓപ്ഷനാണ്. കുറഞ്ഞ പലിശ നിരക്കില് നിങ്ങളുടെ നിലവിലുളള വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്ന പ്രക്രിയയാണിത്.ഇത് വായ്പാ ഭാരം വലിയ തോതില് കുറയ്ക്കും. ഇനി ഏതെങ്കിലും ഉത്സവ സീസണുകളിലോ പ്രൊമോഷണല് ഓഫറുകളിലോ സാധാരണയായി ബാങ്കുകള് മികച്ച ഓഫറുകള് പ്രഖ്യാപിക്കാറുണ്ട്. അതുകൊണ്ട് നിങ്ങള് എടുത്തിരിക്കുന്ന വായ്പ പലിശ ഇത്തരം ഓഫറുകളുടെ മേലുള്ളതാണെങ്കില് ബാങ്കുമായി സംസാരിച്ചുനോക്കാവുന്നതാണ്. ഈ മാര്ഗ്ഗങ്ങള് പിന്തുടരാവുന്നതാണ്. അതേസമയം വായ്പ റിക്കവര് ചെയ്യുന്ന അന്തിമ തീരുമാനം ബാങ്കിന്റേതായിരിക്കും.
(ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില് ഒരു സാമ്പത്തിക വിദഗ്ധനോട് സംസാരിച്ച ശേഷം തീരുമാനങ്ങള് എടുക്കാവുന്നതാണ്)