കടക്കെണിയില്‍ വീഴാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യാനുളള വഴികള്‍

ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം, എങ്ങനെയൊക്കെ ഉപയോഗിക്കാം

സാമ്പത്തിക അടിയന്തര സാഹചര്യങ്ങളിലോ നിങ്ങളുടെ പണം തീര്‍ന്നുപോകുമ്പോഴോ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായകരമാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നത് ഇക്കാലത്ത് വളരെ സൗകര്യപ്രദമായ കാര്യമാണ്. പണത്തിന്റെ ക്ഷാമത്തില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമെങ്കിലും അനിയന്ത്രിതമായ ചെലവുകള്‍ നിങ്ങളെ സാമ്പത്തിക കടക്കെണിയിലാക്കും. മിക്ക ക്രെഡിറ്റ്കാര്‍ഡ് വിതരണക്കാരും ഉപഭോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനായി അതുല്യമായ സവിശേഷതയുള്ള ഇഷ്ടാനുസൃത കാര്‍ഡുകള്‍ വാഗ്ധാനം ചെയ്യാന്‍ ശ്രമിക്കുന്നു, കിഴിവുകള്‍, ക്യാഷ് ബാക്കുകള്‍, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങിയ സവിശേഷതയുള്ള ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നത് ലാഭകരമായിരിക്കും. ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ വയ്ക്കാം.

എന്നിരുന്നാലും ക്രെഡിറ്റ് കാര്‍ഡുകളുടെ അനിയന്ത്രിതമായ ഉപയോഗം കടക്കെണിയിലേക്ക് നയിച്ചേക്കാം. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും. കടക്കെണിയില്‍ അകപ്പെടാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യാനുള്ള വഴികളിതാ

ശരിയായ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ

വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒന്ന് ആഡംബര ഷോപ്പിംഗിനായിരിക്കാം മറ്റൊന്ന് ദൈനംദിന ചെലവുകള്‍ക്ക് മികച്ചതായിരിക്കാം. അതുകൊണ്ട് നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ആദ്യം പരിശോധിക്കുക. മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് കാര്‍ഡ് ഇഷ്യൂവര്‍ ഈടാക്കുന്ന പലിശനിരക്കും മറ്റ് ഫീസുകളും എത്രെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

അവസാന തീയതി ശ്രദ്ധിക്കുക

നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ് കാര്‍ഡുകളിലെയും പേയ്മെന്റുകളുടെ (തിരിച്ചടവിനുളള) അവസാന തീയതികള്‍ ട്രാക്ക് ചെയ്യണം. ഇത് പിഴകള്‍ ഒഴിവാക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

എല്ലാ മാസവും മുഴുവന്‍ പണവും അടയ്ക്കുക

ഓരോ കാര്‍ഡിലെയും മുഴുവന്‍ ബാലന്‍സും നിശ്ചിത തീയതിക്കുള്ളില്‍ അടയ്ക്കുന്നത് പലിശ നിരക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. മുഴുവന്‍ കടവും തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, കഴിയുന്നത്ര തുക അടയ്ക്കാന്‍ ശ്രമിക്കുക. കടം കൂടികിടക്കുന്നത് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങളുടെ ചെലവ് മനസിലാക്കുക

നിങ്ങളുടെ ബജറ്റുകളെക്കുറിച്ച് മനസിലാക്കിയിരിക്കുകയും ചെലവുകള്‍ പരിധിക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇത് കൃത്യമായി നിലനിര്‍ത്താന്‍ നിങ്ങളുടെ ചെലവുകള്‍ ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൈവശമുളള ഓരോ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും നിങ്ങള്‍ എത്രമാത്രം ചെലവഴിക്കുന്നുവെന്ന് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന സാമ്പത്തിക മാനേജ്‌മെന്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ക്രെഡിറ്റ് ഉപയോഗ അനുപാതം താഴ്ത്തി നിര്‍ത്തുക

ക്രെഡിറ്റ് ഉപയോഗ അനുപാതം നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊത്തം ക്രെഡിറ്റിന്റെ ശതമാനത്തെ കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ അനുപാതം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് നല്ലതാണ്. അതുകൊണ്ടാണ് നിങ്ങളുടെ ഉപയോഗ അനുപാതം 30% ല്‍ താഴെയായി നിലനിര്‍ത്തുക.

ഓട്ടോമാറ്റിക് പേയ്മെന്റുകള്‍

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ തിരിച്ചടയ്ക്കാന്‍ എളുപ്പത്തിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ഓട്ടോമാറ്റിക് പേയ്മെന്റുകള്‍ സജ്ജീകരിക്കാന്‍ കഴിയും. അതിലൂടെ എല്ലാ ക്രെഡിറ്റ് കാര്‍ഡുകളിലും പേയ്മെന്റ് അവസാന തീയതികള്‍ ട്രാക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഇത് ഇല്ലാതാക്കാന്‍ സാധിക്കും.

Content Highlights :Ways to manage multiple credit cards without falling into debt

To advertise here,contact us