സേവിംഗ്സ് അക്കൗണ്ടിലെ പ്രതിദിന- വാര്ഷിക പണ നിക്ഷേപത്തെക്കുറിച്ച് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) വ്യക്തമായ മാര്ഗനിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്. ഇന്ത്യയില് ഒരു സേവിംഗ്സ് അക്കൗണ്ടില് എത്ര രൂപ വരെ നിക്ഷേപിക്കാമെന്നതില് നിശ്ചിത പരിധി ഇല്ല. എന്നാല് വലിയ രീതിയിലുള്ള പണ നിക്ഷേപങ്ങള് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില് പെടും.
ആര്ബിഐ യുടെ മാര്ഗനിര്ദ്ദേശങ്ങള് അനുസരിച്ച് പാന് വിശദാംശങ്ങള് കാണിക്കാതെ തന്നെ നിങ്ങളുടെ സേവിംഗ് അക്കൗണ്ടിലേക്ക് 50,000 രൂപ വരെ നിക്ഷേപിക്കാം. എന്നാല് ഉയര്ന്ന പരിധികള്ക്ക് പാന് കാര്ഡ് നല്കേണ്ടതുണ്ട്.
ഔദ്യോഗികമായി പരിധി ഇല്ലെങ്കിലും ഒരു സാമ്പത്തിക വര്ഷത്തിനുള്ളില് നിങ്ങള് 10 ലക്ഷത്തില് കൂടുതല് പണമായി നിക്ഷേപിക്കുകയാണെങ്കില് വാര്ഷിക വിവര റിട്ടേണിന് ( Annual Information Return ) കീഴില് നിങ്ങളുടെ ബാങ്ക് അതിനെക്കുറിച്ച് ആദായ നികുതി വകുപ്പിനെ റിപ്പോര്ട്ട് ചെയ്യേണ്ടതുണ്ട്.
വലിയ രീതിയിലുള്ള പണ നിക്ഷേപങ്ങള് ആദായ നികുതി വകുപ്പ് സൂക്ഷ്മമായി പരിശോധിച്ചേക്കാം. 2.5 ലക്ഷം രൂപയില് കൂടുതലാണെങ്കില് പ്രത്യേകിച്ച് നിക്ഷേപ തുകയും നിങ്ങളുടെ പ്രഖ്യാപിത വരുമാനവും തമ്മില് വ്യത്യാസമുണ്ടെങ്കില് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താന് സാധ്യതയുണ്ട്.
വലിയ പണ നിക്ഷേപങ്ങള് നടത്തുകയും ഫണ്ടിന്റെ ഉറവിടം വിശദീകരിക്കാന് നിങ്ങളെക്കൊണ്ട് സാധിക്കാതെയും വരികയുമാണെങ്കില് നികുതി വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരില് ആദായ നികുതി വകുപ്പ് പിഴ ചുമത്തുകയോ നിങ്ങള്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാം.
Content Highlights :Know about daily and annual cash deposits in savings accounts