ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കിയാല്‍ എന്ത് സംഭവിക്കും, ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ക്രെഡിറ്റ് കാര്‍ഡുകള്‍ പലര്‍ക്കും സൗകര്യപ്രദമായ പല സേവനങ്ങളും വാഗ്ധാനം ചെയ്യുന്നു. എന്നാല്‍ അമിത ചെലവ് ഒഴിവാക്കാനും, ഉയര്‍ന്ന ഫീസ് മൂലവുമൊക്കെ ആളുകള്‍ പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് വേണ്ടന്നുവയ്ക്കാന്‍ തീരുമാനിക്കാറുണ്ട്. തീരുമാനം നല്ലതെന്ന് തോന്നുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കും.

ഇത് ക്രെഡിറ്റ് ഉപയോഗ അനുപാതം, ക്രെഡിറ്റ് ചരിത്രം തുടങ്ങിയവയെ ബാധിച്ചേക്കാം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ക്രെഡിറ്റ് സ്‌കോര്‍ നഷ്ടപ്പെടാതെ എങ്ങനെ ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാം?

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. അതുകൊണ്ട് അത് റദ്ദാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ബാലന്‍സ് തുക മുഴുവന്‍ അടയ്ക്കുക
  • നിലവിലുള്ള എല്ലാ റിവാര്‍ഡുകളും റെഡിം ചെയ്യുക
  • ബാങ്കില്‍ വിളിച്ച് കാര്‍ഡ് റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിക്കുക

എപ്പോഴാണ് ഒരു ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ തീരുമാനമെടുക്കേണ്ടത്?

  • ഉയര്‍ന്ന വാര്‍ഷിക ഫീസ് (ചില ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന വാര്‍ഷിക നിരക്കുകള്‍ ഉണ്ടാവും)
  • അമിത ചെലവ് (ക്രെഡിറ്റ് കാര്‍ഡ് അമിതമായി ഉപയോഗിച്ച് കടംവര്‍ദ്ധിക്കുക)
  • ധാരാളം കാര്‍ഡുകളുണ്ടായിരിക്കുക (ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക വിനിയോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും)

Content Highlights :Will canceling a credit card affect your credit score?

To advertise here,contact us