വിവാഹമോചിതരാണോ; ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകളില്‍ പ്രശ്നങ്ങള്‍ നേരിട്ടേക്കാം

വിവാഹമോചനം ബാങ്ക് ഇടപാടിനെ എങ്ങനെയാണ് ബാധിക്കുന്നത്

വിവാഹത്തിന് ശേഷം പുതിയ ബാങ് അക്കൗണ്ടുകള്‍ എടുക്കുന്നതും പങ്കാളിയോടൊപ്പം ചേര്‍ന്ന് മ്യൂച്വല്‍ അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ഒക്കെ എടുക്കുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഈ മ്യൂച്വല്‍ അക്കൗണ്ടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗത്തിലുമൊക്കെ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാമോ?

തീര്‍പ്പാകാതെ കിടക്കുന്ന ഈ അക്കൗണ്ടുകള്‍ കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെ പോലും ദോഷകരമായി ബാധിക്കും. ഏറ്റവും ദോഷമുണ്ടാകാന്‍ സാധ്യതയുളളത് ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തിലാണ്. ക്രെഡിറ്റ് കാര്‍ഡോ, വായ്പകളോ ഒരു ജോയിന്റ് അക്കൗണ്ടിലാണെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയാലും പങ്കാളികള്‍ക്ക് രണ്ട് പേര്‍ക്കും ഇതില്‍ നിയമപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കും.

വിവാഹ മോചനത്തിന് ശേഷം സാമ്പത്തികമായ ഇടപാടുകളിലും ട്രാന്‍സാക്ഷനുകളിലുണ്ടാകുന്ന വ്യത്യാസവും , ഇംഎംഐ കള്‍ മുടങ്ങുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇനി പങ്കാളിക്ക് വേണ്ടി ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പേരും രേഖകളില്‍ ഉണ്ടെങ്കില്‍ നിങ്ങളും അതിന് ഉത്തരവാദിയാണ്. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യമെടുത്താല്‍ വിവാഹ മോചനത്തിന് ശേഷം ഒരാളുടെ ഉപയോഗം കുറയുന്നതും ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം.

Content Highlights :How does divorce affect banking transactions?

To advertise here,contact us