കുറച്ച് പണമൊക്കെ സമ്പാദിച്ച് അടിച്ചുപൊളിച്ച് ജീവിക്കാന് ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇതിനൊപ്പം ഭാവിയിലേക്കായി കുറച്ച് കരുതലും അത്യാവശ്യമാണ്. ചില ആളുകള് പണം സമ്പാദിക്കാന് മിടുക്കരായിരിക്കും മറ്റുചിലരാകട്ടെ പണം കിട്ടി അത് ഏത് വഴി പോയെന്ന് മനസിലാകുക കൂടിയില്ല. പണം സമ്പാദിക്കാന് മിടുക്കരായവരുടെ ചില സവിശേഷതകളെക്കുറിച്ച് അറിയാം. അച്ചടക്കമുള്ളവരും ലക്ഷ്യബോധമുളളവരുമായ ആളുകള് നന്നായി കാര്യങ്ങള് ആസൂത്രണം ചെയ്യുകയും അക്കാര്യങ്ങളെ പിന്തുടരുകയും ചെയ്യും. അവര് പക്ഷേ ഒട്ടും അവേശഭരിതരല്ല, സമ്പാദിക്കാനും നിക്ഷേപിക്കാനും കടം ഒഴിവാക്കാനും കൂടുതല് സാധ്യതയുളളവരാണെന്നാണ് പഠനങ്ങള് പറയുന്നത്.
സമ്മര്ദ്ദം നിയന്ത്രിക്കാനും കഠിനമായ സാഹചര്യങ്ങളില് ശാന്തത പാലിക്കാനും കഴിയുന്നവര് സാമ്പത്തിക അപകട സാധ്യതകള് കൈകാര്യം ചെയ്യുന്നതിലും പരിഭ്രാന്തി കൂടാതെ നഷ്ടങ്ങളില് നിന്ന് കരകയറാനും മിടുക്കരായിരിക്കും.
ബാഹ്യ ശക്തികളെ കുറ്റപ്പെടുത്തുന്നതിന് പകരം തോല്വികളെ മനസ്സുകൊണ്ട് നിയന്ത്രിക്കാനും അംഗീകരിക്കാനും കഴിവുള്ളവരായിരിക്കും. ഇവര് ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കുകയും തീരുമാനങ്ങള് എടുക്കാന് മുന്കൈ എടുക്കുകയും ചെയ്യുന്നു. ഇത് മികച്ച തീരുമാനങ്ങളിലേക്കും സാമ്പത്തിക നേട്ടത്തിലേക്കും വഴിതെളിക്കാന് സഹായിക്കും.
വിജയിക്കാനുള്ള കഴിവില് നിങ്ങള്ക്ക് വിശ്വാസമുണ്ടെങ്കില് നിങ്ങള് ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള് സ്ഥാപിക്കാനും അപകട സാധ്യതകള് ഏറ്റെടുക്കാനും വെല്ലുവിളികളെ അതിജീവിക്കാനും കൂടുതല് സാധ്യതയുണ്ട്.
ജിജ്ഞാസയും പഠനത്തോട് തുറന്ന മനസ്സും ഉള്ള ആളുകള് പുതിയ അവസരങ്ങള് പര്യവേഷണം ചെയ്യാന് കൂടുതല് സന്നദ്ധരായിരിക്കും. അത് നിക്ഷേപമായാലും കരിയര് മാറ്റമായാലും.
സമര്ദ്ധമായും കണക്കുകൂട്ടിയും റിസ്ക് എടുക്കാനുമുളള സന്നദ്ധത പലപ്പോഴും സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമാണ്. പ്രത്യേകിച്ച് സംരംഭത്തിലോ നിക്ഷേപത്തിലോ.
Content Highlights :Do you have these characteristics... Are you good at making money?