കൂടൽമാണിക്യം: ആചാരങ്ങളുടെ മറവിലെ ക്രിമിനൽ കുറ്റകൃത്യം

ക്ഷേത്രത്തെ സവർണരുടേത് മാത്രമാക്കി മാറ്റുന്നവർ ഇന്നുമുണ്ടെന്നും ജാതിയും അയിത്തവും മാറ്റി നിയമത്തെ പുനഃസ്ഥാപിക്കണമെന്നുമാണ് അമൽ സി രാജൻ്റെ ആവശ്യം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയ്ക്ക് നിയമനം ലഭിച്ച ബാലുവിനെതിരായി ഉണ്ടായ ജാതീയ വിവേചനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പരീക്ഷ നടത്തിയാണ് കഴകം ജോലിയിലേയ്ക്ക് ബാലുവിന് നിയമനം നൽകിയത്. എന്നാൽ ഈഴവ വിഭാ​ഗത്തിൽപ്പെട്ട ബാലു കഴക ജോലി ചെയ്യുന്നതിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാർ രം​ഗത്ത് വരികയായിരുന്നു. നിത്യപൂജ അടക്കം മുടങ്ങുന്ന നിലയിൽ തന്ത്രിമാർ പ്രതിഷേധിച്ചതിനെ തുടർന്ന് ദേവസ്വം അഡ്മിനിസ്ട്രേഷൻ ബാലുവിനെ കഴക ജോലിയിൽ നിന്നും ഓഫീസ് ജോലിയിലേയ്ക്ക് മാറ്റി താൽക്കാലിക അറേഞ്ച്മെൻ്റ് നടത്തിയിരുന്നു.

ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയ പരീക്ഷയിലൂടെ നിയമിതനായ ബാലുവിനെതിരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ സ്വീകരിച്ച നിലപാട് ജാതീയതയുടെയും ബ്രാഹ്മണ്യത്തിൻ്റെയും പാരമ്പര്യവാദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ​ഗവേഷകനായ ഡോ. അമൽ സി രാജൻ. ക്ഷേത്രത്തെ സവർണരുടേത് മാത്രമാക്കി മാറ്റുന്നവർ ഇന്നുമുണ്ടെന്നും ജാതിയും അയിത്തവും മാറ്റി നിയമത്തെ പുനഃസ്ഥാപിക്കണമെന്നും അമൽ സി രാജൻ അഭിപ്രായപ്പെട്ടു.

Content Highlights: Koodalamanikyam A criminal act hidden behind rituals

To advertise here,contact us