ബ്രൂക്ക് തിളങ്ങി, റെക്കോര്ഡ്; ഓസീസിനെതിരെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം

ഓസീസ് ഉയര്ത്തിയ 251 റണ്സ് വിജയലക്ഷ്യം 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ഓസീസ് മറികടക്കുകയായിരുന്നു.

ഹെഡിംഗ്ലെ: ആഷസ് പരമ്പരയില് പ്രതീക്ഷകള് നിലനിര്ത്തി ഇംഗ്ലീഷ് പട. ഓസീസിനെതിരായ മൂന്നാം ടെസ്റ്റില് മൂന്ന് വിക്കറ്റുകള്ക്ക് വിജയിച്ചാണ് ഇംഗ്ലണ്ട് പ്രതീക്ഷ നിലനിര്ത്തിയത്. ഓസീസ് ഉയര്ത്തിയ 251 റണ്സ് വിജയലക്ഷ്യം 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ഓസീസ് മറികടക്കുകയായിരുന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില് ആദ്യ മൂന്ന് മത്സരങ്ങള് അവസാനിക്കുമ്പോള് 2-1 എന്ന നിലയിലെത്തിക്കാന് ത്രീ ലയണ്സിനായി.

🏴󠁧󠁢󠁥󠁮󠁧󠁿 ENGLAND WIN! 🏴󠁧󠁢󠁥󠁮󠁧󠁿 Must win. Did win! COME ON! 💪 #EnglandCricket | #Ashes pic.twitter.com/x9VfxLRRbU

England are back in the series! 🙌A thrilling run-chase at Headingley sees the hosts emerge victorious 👏#WTC25 | #ENGvAUS 📝: https://t.co/CIqx6cW10r pic.twitter.com/WbwFo2vFhU

ഹാരി ബ്രൂക്ക് അര്ധസെഞ്ച്വറി നേടി തിളങ്ങിയ മത്സരത്തില് ക്രിസ് വോക്സ്-മാര്ക് വുഡ് എന്നിവരുടെ തകര്പ്പന് ഫിനിഷിംഗിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അഞ്ചാമനായി ഇറങ്ങിയ ബ്രൂക്ക് 93 പന്തില് നിന്നും ഒമ്പത് ബൗണ്ടറികളടക്കം 75 റണ്സാണ് ഹാരി ബ്രൂക്ക് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തില് നിന്ന് 1000 റണ്സ് തികക്കുന്ന താരമെന്ന റെക്കോര്ഡാണ് 24കാരനായ ഹാരി ബ്രൂക്ക് സൃഷ്ടിച്ചത്.

Keep pushing, Harry 👊#EnglandCricket | #Ashes pic.twitter.com/eisaEa92xG

55 പന്തില് 44 റണ്സ് നേടിയ സാക് ക്രോലി, 32 റണ്സ് നേടിയ ക്രിസ് വോക്സ് എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല് സ്റ്റാര്ക്ക് അഞ്ച് വിക്കറ്റ് നേടിയെങ്കിലും വിജയം മാത്രം അകന്ന് നില്ക്കുകയായിരുന്നു. ബെന് ഡക്കെറ്റ്, മൊയീന് അലി, ഹാരി ബ്രൂക്ക്, ബെന് സ്റ്റോക്സ്, ജോണി ബെയര്സ്റ്റോ എന്നിവരെയാണ് സ്റ്റാര്ക്ക് മടക്കിയത്.

Is there a twist in the tale? 👀Mitchell Starc gets his fifth by sending back Harry Brook 🤯#WTC25 | #ENGvAUS 📝: https://t.co/CIqx6cW10r pic.twitter.com/Vrq0n2aJrw

ആദ്യ ഇന്നിംഗ്സില് 26 റണ്സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില് 224 റണ്സ് നേടുന്നതിനിടെ മുഴുവന് വിക്കറ്റും നഷ്ടമായിരുന്നു. 112 പന്തില് 77 റണ്സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര് മൂന്ന് വിക്കറ്റ് വീതവും മാര്ക്ക് വുഡ്, മൊയീന് അലി എന്നിവര് രണ്ട് വിക്കറ്റ് വീതവും നേടി.

To advertise here,contact us