ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാർ; പാകിസ്താൻ നടിയുടെ വാഗ്ദാനം

ഏഷ്യാ കപ്പിൽ പാകിസ്താനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഇന്ത്യ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയിരുന്നു

പൂനെ: ഏകദിന ലോകകപ്പിൽ പാകിസ്താനെ എട്ടാം തവണയും തോൽപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. പാകിസ്താൻ നേരിട്ട ഏക തോൽവി ഇന്ത്യയ്ക്കെതിരെയാണ്. എങ്കിലും ഇന്ത്യയോടേറ്റ കനത്ത തോൽവി പാകിസ്താന്റെ സെമി സാധ്യതകൾക്ക് ചോദ്യ ചിഹ്നം ആയിട്ടുണ്ട്.

ലോകകപ്പിൽ ഇനി ഇന്ത്യയെ നേരിടണമെങ്കിൽ പാകിസ്താൻ കുറഞ്ഞത് സെമിയിൽ എത്തണം. എന്നാൽ പാകിസ്താൻ ആരാധകർക്ക് ഇന്ത്യയുടെ തോൽവി കണ്ടേ തീരു. ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് പാകിസ്താൻ നടി സെഹാര് ഷിന്വാരി. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാറാണെന്ന് നടി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ധാക്കയിലേക്ക് വരുമെന്നും ബംഗാളി പയ്യനുമായി ഫിഷ് ഡിന്നർ കഴിക്കുമെന്നുമാണ് താരത്തിന്റെ വാഗ്ദാനം.

InshAllah my Bangali Bandu will avenge us in the next match. I will go to dhaka and have a fish dinner date with Bangali boy if their team managed to beat India ✌️❤️ 🇧🇩

ഏഷ്യാ കപ്പിൽ പാകിസ്താനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഇന്ത്യ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയിരുന്നു. ലോകകപ്പിലും അട്ടിമറി ഉണ്ടാകുമെന്നാണ് ബംഗ്ലാദേശിന്റെയും പാക് ആരാധകരുടെയും പ്രതീക്ഷ. മുമ്പും പാക് നടി ഇന്ത്യയുടെ തോൽവിക്കായി വാഗ്ദാനങ്ങൾ നടത്തിയിട്ടുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്വെക്കാരനെ വിവാഹം കഴിക്കാമെന്നായിരുന്നു താരത്തിന്റെ ഓഫർ. പാകിസ്താനെ ഒരു റൺസിന് സിംബാബ്വെ അട്ടിമറിച്ചതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്ത്യയ്ക്കെതിരെ സിംബാബ്വെ വഴങ്ങിയത് 71 റൺസിന്റെ വലിയ തോൽവി ആയിരുന്നു.

To advertise here,contact us