മുംബൈ: വെസ്റ്റ് ഇന്ഡീസ് ഓള്റൗണ്ടര് റൊമാരിയോ ഷെപ്പേര്ഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്സ്. 2023 ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ താരമായിരുന്ന ഷെപ്പേര്ഡിനെ ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യന്സ് സ്വന്തമാക്കുകയായിരുന്നു. വെസ്റ്റ് ഇന്ഡീസിന് വേണ്ടി 31 മത്സരങ്ങളില് നിന്ന് 37.62 ശരാശരിയില് 301 റണ്സും 31 വിക്കറ്റും താരം നേടിയിട്ടുണ്ട്.
Know more about our new 𝗢𝗡𝗘 𝗙𝗔𝕄𝕀𝗟𝗬 member: https://t.co/XOAEAdJHRP#OneFamily #MumbaiIndians #MumbaiMeriJaan #IPL pic.twitter.com/NqgCm924xx
2023 ഐപിഎല്ലില് ലഖ്നൗവിന് വേണ്ടി ഒരു മത്സരം മാത്രമാണ് ഷെപ്പേര്ഡ് കളിച്ചത്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് ലഖ്നൗ വീഴ്ത്തിയ അഞ്ച് വിക്കറ്റിലൊന്ന് താരം നേടിയ ഗോള്ഡന് ഡക്കായിരുന്നു.
ഷെപ്പേര്ഡ് ഭാഗമാകുന്ന മൂന്നാമത്തെ ഐപിഎല് ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്സ്. ലഖ്നൗ സൂപ്പര് ജയന്റ്സില് എത്തുന്നതിന് മുന്പ് താരം സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. 2022ല് 28-ാമത്തെ വയസിലാണ് താരം ഹൈദരാബാദ് കുപ്പായത്തില് ഐപിഎല്ലില് അരങ്ങേറ്റം കുറിക്കുന്നത്. സണ്റൈസേഴ്സിന് വേണ്ടി മൂന്ന് മത്സരങ്ങളില് നിന്ന് 141.46 സ്ട്രൈക്ക് റേറ്റില് 58 റണ്സ് നേടിയ അദ്ദേഹം മൂന്ന് വിക്കറ്റും വീഴ്ത്തി.