ഡൽഹി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. പിന്നാലെ ടൈംഡ് ഔട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തുടരുകയാണ്. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങളും ഷെയ്ക്ക് ഹാൻഡ് നൽകാതെയാണ് ഗ്രൗണ്ട് വിട്ടത്.
ക്രിക്കറ്റ് ചരിത്രത്തിലാദ്യം; എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്
ഒരു ബാറ്റർ ഔട്ടായാൽ അടുത്ത താരത്തിന് ക്രീസിലെത്താൻ മൂന്ന് മിനിറ്റാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ് മാത്രമാണ്. എന്നാൽ താൻ കൃത്യ സമയത്ത് ക്രീസിലെത്തിയിരുന്നതായാണ് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ വാദം. ഇതിന് തെളിവായി മത്സരത്തിന്റെ ദൃശ്യങ്ങളും മാത്യൂസ് പങ്കുവെച്ചു. അടുത്ത പന്ത് നേരിടാനായി താൻ അഞ്ച് സെക്കന്റ് മുമ്പെ തയ്യാറായിരുന്നുവെന്നാണ് മാത്യൂസ് പറയുന്നത്. ഹെൽമറ്റിന്റെ തകരാറാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തിയതെന്നും മാത്യൂസ് വ്യക്തമാക്കുന്നു.
I rest my case! Here you go you decide 😷😷 pic.twitter.com/AUT0FGffqV
Yes was ready before that 2 mins! Can’t face the bowler without the helmet no?
തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഷക്കീബ് അൽ ഹസ്സൻ ചെയ്തത്. എയ്ഞ്ചലോ മാത്യൂസിനൊപ്പം ഒരുപാട് കാലമായി കളിക്കുന്നു. തനിക്കും മാത്യൂസിനും പരസ്പരം അറിയാം. തന്നോട് അപ്പീൽ പിൻവലിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പീൽ പിൻവലിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് ഷക്കീബ് അൽ ഹസ്സൻ വ്യക്തമാക്കി.