ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ;10 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ

ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ക്രിക്കറ്റില് സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് സ്പെൻസറിന് ലഭിച്ചത്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ. 10 കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരത്തിനായി ഡൽഹി ക്യാപിറ്റൽസുമായി ശക്തമായ പോരാട്ടമാണ് ഗുജറാത്ത് നടത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ ശ്രദ്ധ നേടാത്ത താരമാണ് സ്പെൻസർ. ഓസ്ട്രേലിയൻ ജഴ്സിയിൽ ഒരു ഏകദിനവും രണ്ട് ട്വന്റി 20യും മാത്രമാണ് യുവ പേസർ കളിച്ചത്. എന്നാൽ ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ക്രിക്കറ്റില് സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് ഓസ്ട്രേലിയയുടെ ഈ ഇടം കയ്യൻ പേസർക്ക് ലഭിച്ചത്.

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു

ഓവല് ഇന്വിസിബിളിനായി അരങ്ങേറിയ ജോണ്സണ് മാഞ്ചസ്റ്റര് ഒറിജിനല്സിനെതിരെ ഒരു റണ്സ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളായിരുന്നു. അതും ആകെ എറിഞ്ഞ 20 പന്തിൽ 19 ബോളിലും റൺസ് വഴങ്ങാതെയുള്ള നേട്ടം. ഐപിഎല്ലിൽ ഇന്ത്യൻ സാഹചര്യങ്ങളിൽ കളിക്കുമ്പോൾ സ്പെൻസറിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

To advertise here,contact us