സിഡ്നി: ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശ വിജയവുമായി സിഡ്നി സിക്സേഴ്സ്. ഒരു റൺസിനാണ് സിഡ്നി സിക്സേഴ്സ്, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് ആറിന് 154 റൺസിൽ എത്താനെ സാധിച്ചൊള്ളു.
മത്സരത്തിൽ ടോസ് വിജയിച്ച അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ജോർദാൻ സിൽക്കിന്റെ പുറത്താകാതെയുള്ള 66 റൺസാണ് സിഡ്നി സിക്സേഴ്സിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ നാല് റൺസിൽ സ്ട്രൈക്കേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാൽ 55 റൺസെടുത്ത മാത്യൂ ഷോർട്ടും 37 റൺസെടുത്ത ക്രിസ് ലിന്നും പിടിച്ചുനിന്നു.
ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ
ഇരുവരും പുറത്തായ ശേഷം സ്ട്രൈക്കേഴ്സിന് കൃത്യമായി വിക്കറ്റുകൾ നഷ്ടമായി. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് ജയിക്കാൻ 18 റൺസ് വേണമായിരുന്നു. ജാമി ഓവർടണിന്റെ വെടിക്കെട്ടിൽ 16 റൺസ് നേടാൻ സ്ട്രൈക്കേഴ്സിന് കഴിഞ്ഞു. എന്നാൽ ലക്ഷ്യത്തിന് ഒരു റൺസ് അകലെ സ്ട്രൈക്കേഴ്സ് കീഴടങ്ങി.