ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; പ്രിട്ടോറിയ ക്യാപിറ്റൽസിന് ആവേശ ജയം

പ്രിട്ടോറിയ ക്യാപിറ്റൽസിനായി ആദിൽ റഷീദും വെയ്ൻ പാർണലും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസിന് മൂന്ന് റൺസ് ആവേശ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയ 18.3 ഓവറിൽ 125 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് ഒമ്പത് വിക്കറ്റില് 122 റൺസെടുക്കാനെ സാധിച്ചുള്ളു.

മത്സരത്തിൽ ടോസ് നേടിയ ഈസ്റ്റേൺ കേപ്പ് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. പ്രിട്ടോറിയ നിരയിൽ ഫിൽ സാൾട്ട് 20, ഷെയ്ൻ ഡാഡ്സ്വെൽ 24, ജെയിംസ് നീഷിം 27 എന്നിവർക്കാണ് അൽപ്പമെങ്കിലും പിടിച്ചുനിക്കാനായത്. ഈസ്റ്റേൺ കേപ്പിന് വേണ്ടി മാർകോ ജാൻസൻ മൂന്ന് വിക്കറ്റെടുത്തു.

'ഈ സീസൺ അവസാനം വരെ നോക്കും, മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പോകും'; സാവി ഹെർണാണ്ടസ്

മറുപടി പറഞ്ഞ ഈസ്റ്റേൺ കേപ്പിനായി ട്രിസ്റ്റൻ സ്റ്റബ്സ് 35ഉം ലയാം ഡേവ്സൺ പുറത്താകാതെ 29ഉം പാട്രിക് ക്രൂഗർ 22ഉം റൺസെടുത്തു. എന്നാൽ വിജയത്തിലേക്ക് എത്താനുള്ള പോരാട്ടം ഈസ്റ്റേൺ കേപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പ്രിട്ടോറിയ ക്യാപിറ്റൽസിനായി ആദിൽ റഷീദും വെയ്ൻ പാർണലും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

To advertise here,contact us