ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് തകർപ്പൻ ജയം

വെയ്ൻ മാഡ്സെൻ നേടിയ 32 റൺസാണ് ജോബർഗ് നിരയിലെ ഉയർന്ന സ്കോർ.

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് തകർപ്പൻ ജയം. ജോബർഗ് സൂപ്പർ കിംഗ്സിനെ ഒമ്പത് വിക്കറ്റിനാണ് ഈസ്റ്റേൺ കേപ്പ് തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജോബർഗ് വെറും 78 റൺസിൽ എല്ലാവരും പുറത്തായി. 11 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഈസ്റ്റേൺ കേപ്പ് ലക്ഷ്യം കണ്ടു.

മത്സരത്തിൽ ടോസ് വിജയിച്ച ഈസ്റ്റേൺ കേപ്പ് ബൗളിംഗ് തിരഞ്ഞെടുത്തു. വെയ്ൻ മാഡ്സെൻ നേടിയ 32 റൺസാണ് ജോബർഗ് നിരയിലെ ഉയർന്ന സ്കോർ. ല്യൂസ് ഡു പ്ലൂയ് 18ഉം ഡഗ് ബ്രേസ്വെൽ 12ഉം റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്

മറുപടി ബാറ്റിംഗിൽ ഈസ്റ്റേൺ കേപ്പ് അനായാസം വിജയത്തിലേക്ക് നീങ്ങി. ഡേവിഡ് മലാൻ 40ഉം ടോം ആബെൽ 26ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. 11 റൺസെടുത്ത ജോർദാൻ ഹെർമോണിന്റെ വിക്കറ്റാണ് ഈസ്റ്റേൺ കേപ്പിന് നഷ്ടമായത്.

To advertise here,contact us