വില്യംസൺ 31 സെഞ്ച്വറി നേടിയിട്ടുണ്ട്; മാൻ ഓഫ് ദ മാച്ച് പുരസ്കാരം പങ്കുവെയ്ക്കാതെ രച്ചിൻ രവീന്ദ്ര

കെയ്ൻ വില്യംസൺ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറിയും നേടിയിരുന്നു.

ഓവൽ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ 281 റൺസിന്റെ തകർപ്പൻ വിജയമാണ് ന്യൂസിലാൻഡ് കുറിച്ചത്. മത്സരത്തിൽ രച്ചിൻ രവീന്ദ്ര കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. 366 പന്തുകൾ നേരിട്ട് 26 ഫോറും മൂന്ന് സിക്സും സഹിതമാണ് രച്ചിൻ 240 റൺസെടുത്തത്. കിവീസ് നായകൻ കെയ്ൻ വില്യംസൺ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറിയും നേടിയിരുന്നു.

മത്സരത്തിലെ പ്രകടനത്തിന് രച്ചിൻ രവീന്ദ്രയ്ക്ക് മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചു. എന്നാൽ പുരസ്കാരം കെയ്ൻ വില്യംസണുമായി പങ്കുവെയ്ക്കാൻ രച്ചിൻ തയ്യാറായില്ല. പുരസ്കാരം പങ്കുവെയ്ക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് രച്ചിൻ നൽകിയത്.

സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

വില്യംസൺ 31 ടെസ്റ്റ് സെഞ്ച്വറികൾ പൂർത്തിയാക്കിയപ്പോഴാണ് താൻ ആദ്യ സെഞ്ച്വറി തികയ്ക്കുന്നത്. തന്റെ സംഭാവനയിലൂടെ ലഭിച്ച ഈ വിജയം ഏറെ വലുതാണ്. മൂന്ന്, നാല് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. പരിശീലക സംഘം ഉൾപ്പടെ ഈ വിജയത്തിൽ നിർണായ പങ്കു വഹിച്ചുവെന്നും രച്ചിൻ വ്യക്തമാക്കി.

To advertise here,contact us