കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഇന്ന് ഫൈനൽ. എയ്ഡൻ മാക്രത്തിന്റ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും ഡർബൻസ് സൂപ്പർ ജയന്റ്സുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നിലവിലത്തെ ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് ഈസ്റ്റേൺ കേപ്പിന്റെ ലക്ഷ്യം. എന്നാൽ ആദ്യ കിരീടമാണ് ഡർബൻസിന്റെ സ്വപ്നം.
സൺറൈസേഴ്സ് നിരയിൽ ഡേവിഡ് മലാൻ, മാർകോ ജാൻസൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ നിർണായക സാന്നിധ്യമുണ്ട്. ഒപ്പം എയ്ഡാൻ മാക്രത്തിന്റെ നായക മികവ് കൂടിയാകുമ്പോൾ ഈസ്റ്റേൺ കേപ്പിന് ആത്മവിശ്വാസം ഉയരും.
വിരാട് കോഹ്ലി മുതൽ ഉൻമുക്ത് ചന്ദ് വരെ; അണ്ടർ 19 ലോകകപ്പിലെ വിജയപരാജയങ്ങൾ
കേശവ് മഹാരാജിന്റെ ഡർബൻസിൽ ഹെൻറിച്ച് ക്ലാസൻ, ക്വന്റൺ ഡി കോക്ക്, ജൂനിയർ ഡാല, മാർകസ് സ്റ്റോണിസ് എന്നിങ്ങനെ ഒരുപിടി താരങ്ങളുണ്ട്. ടൂർണമെന്റിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ക്ലാസൻ. മാക്രത്തിന്റെ നായക മികവും ഡർബൻസിന്റെ താരപകിട്ടും നേർക്കുനേർ വരുമ്പോൾ ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.