അവസരങ്ങൾ ഉപയോഗിക്കുന്നില്ല; കെ എസ് ഭരതിനെ പുറത്തിരുത്താൻ ഇന്ത്യ

പരിക്കേറ്റ കെ എൽ രാഹുലിന് പകരം സർഫ്രാസ് ഖാനെ ടീമിൽ ഉൾപ്പെടുത്താനും ഇന്ത്യൻ ടീമിൽ ആലോചനയുണ്ട്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അഴിച്ചുപണികൾ ഉണ്ടായേക്കും. വിക്കറ്റ് കീപ്പറായും ബാറ്ററായും മോശം പ്രകടനം നടത്തുന്ന കെ എസ് ഭരതിനെ ഒഴിവാക്കാനാണ് ഇന്ത്യൻ ക്യാമ്പിലെ ആലോചന. ഉത്തർപ്രദേശ് താരം ധ്രുവ് ജുറേൽ കെ എസ് ഭരതിന് പകരക്കാരനായി ടീമിലെത്തിയേക്കും.

ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ കെ എസ് ഭരത് ഉപയോഗിച്ചില്ലെന്നാണ് വിലയിരുത്തൽ. ഭരതിന് പകരമായി ജുറേൽ ടീമിൽ എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

രാജ്കോട്ടിൽ സർഫ്രാസിന് അരങ്ങേറ്റം; സൂചന നൽകി ബിസിസിഐ

പരിക്കേറ്റ കെ എൽ രാഹുലിന് പകരം സർഫ്രാസ് ഖാനെ ടീമിൽ ഉൾപ്പെടുത്താനും ഇന്ത്യൻ ടീമിൽ ആലോചനയുണ്ട്. ഇതോടെ മറ്റെന്നാൾ തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.

To advertise here,contact us