പിതാവ് തന്റെ ഹീറോ, ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചാൽ കടപ്പാട് പിതാവിനോട്; ധ്രുവ് ജുറേൽ

തന്നെ മികച്ച രീതിയിൽ നയിക്കുന്നത് തന്റെ പിതാവാണ്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഉത്തർപ്രദേശ് താരം ധ്രുവ് ജുറേൽ ഇടം പിടിച്ചേക്കും. പിന്നാലെ ഇന്ത്യൻ ടീമിലെ തന്റെ അരങ്ങേറ്റം നിമിഷം പിതാവിന് സമർപ്പിക്കുന്നതായി ധ്രുവ് ജുറേൽ പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയറിനായി വലിയ പിന്തുണ നൽകിയതിനാണ് ജുറേൽ പിതാവിന് നന്ദി പറയുന്നത്.

തനിക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചാൽ അത് പിതാവിന് സമർപ്പിക്കും. താൻ എപ്പോഴൊക്കെ ആശങ്കപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ പിതാവിനെ സമീപിക്കും. തന്നെ മികച്ച രീതിയിൽ നയിക്കുന്നത് തന്റെ പിതാവാണ്. ജീവിതത്തിൽ തന്റെ ഹീറോയും പിതാവെന്നും ധ്രുവ് ജുറേൽ വ്യക്തമാക്കി.

ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായുള്ള തകർപ്പൻ ബാറ്റിംഗാണ് ധ്രുവ് ജുറേലിന് ദേശീയ ടീമിലേക്ക് അവസരം ഒരുക്കിയത്. എങ്കിലും ആദ്യ രണ്ട് ടെസ്റ്റുകളിൽ ഒന്നാം വിക്കറ്റ് കീപ്പറായ കെ എസ് ഭരതിനാണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പറായും ബാറ്ററായും ഭരത് മോശം പ്രകടനം നടത്തിയ സാഹചര്യത്തിലാണ് ഭരതിനെ ടീമിലേക്ക് പരിഗണിക്കുന്നത്.

To advertise here,contact us