ബൗളിംഗിൽ തിരിച്ചുവരവിന് ബെൻ സ്റ്റോക്സ്; അടുത്ത മത്സരത്തിൽ പന്തെറിഞ്ഞേക്കും

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

റാഞ്ചി: ബൗളിംഗിൽ തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. കാൽമുട്ടിനേറ്റ പരിക്ക് കാരണം കുറച്ചുകാലമായി ബൗളിംഗിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ. എന്നാൽ റാഞ്ചിയിൽ തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റിന് മുമ്പായുള്ള പരിശീലനത്തിൽ ബെൻ സ്റ്റോക്സ് പന്തെറിഞ്ഞു. 100 ശതമാനം ബൗളിംഗിന് കഴിയുമെന്നാണ് താരത്തോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരം ഇംഗ്ലണ്ടിന് ജയിച്ചേ തീരു. ബെൻ സ്റ്റോക്സ് കൂടിയെത്തിയാൽ ഇംഗ്ലീഷ് ബൗളിംഗ് നിര കൂടുതൽ ശക്തി പ്രാപിക്കും. എങ്കിലും നായകനും മധ്യനിര ബാറ്ററുമായ സ്റ്റോക്സ് കൂടുതൽ ഓവറുകൾ എറിഞ്ഞേക്കില്ല.

ദിവസവും 500 പന്തുകൾ പരിശീലിച്ചു; സർഫറാസിന്റെ സ്പിൻ ആധിപത്യത്തിന് കാരണമിത്

അതിനിടെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് നിരയിൽ എത്ര പേസർമാരുണ്ടാവുമെന്ന് സൂചനകളില്ല. കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് ഇംഗ്ലണ്ട് രണ്ട് പേസർമാരുമായി കളിക്കാനിറങ്ങിയത്. റാഞ്ചിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ബ്രണ്ടൻ മക്കല്ലത്തിന്റെ നിലപാട്.

To advertise here,contact us