രണ്ടാം ഇന്നിംഗ്സിൽ സർഫറാസിന് സ്ഥാനക്കയറ്റം നൽകിയത് എന്തിന്? വിശദീകരിച്ച് രോഹിത്

ജഡേജയ്ക്ക് മികച്ച അനുഭവസമ്പത്തുണ്ട്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയും സർഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. ജഡേജ സെഞ്ച്വറി നേടിയപ്പോൾ സർഫറാസ് രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ചാം നമ്പറിലെത്തി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ചാം നമ്പറിൽ കളിച്ചത് സർഫറാസ് ആയിരുന്നു. ഇതിന് കാരണം വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ.

ജഡേജയ്ക്ക് മികച്ച അനുഭവസമ്പത്തുണ്ട്. മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ജഡേജയ്ക്ക് കഴിയും. ആദ്യ ഇന്നിംഗ്സിൽ അഞ്ചാം നമ്പറിൽ എത്തിയപ്പോൾ ജഡേജ നന്നായി കളിച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഇടത് വലത് സഖ്യത്തിനാണ് പ്രാധാന്യം നൽകിയത്. യശസ്വി ജയ്സ്വാൾ ഇടം കയ്യനാണ്. ഒരു വലത് കൈ ബാറ്റർ എത്തിയാൽ നന്നായിരിക്കുമെന്ന് കരുതി. ഇതാണ് സർഫറാസിന് സ്ഥാനക്കയറ്റം നൽകിയതിലെ കാരണമെന്നുംം രോഹിത് പറഞ്ഞു.

അന്മല് ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ മൂന്നിന് 33 എന്ന് തകർന്നിരുന്നു. പിന്നീട് ക്രീസിലുറച്ച രോഹിത്-ജഡേജ സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രോഹിത് 131ഉം ജഡേജ 112 റൺസും നേടി.

To advertise here,contact us