വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമ്മയുടെയും രണ്ടാം കുഞ്ഞ് 'അകായ്'; പേരിന്റെ അർത്ഥമിത്

ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത വിരാട് കോഹ്ലി ഉടൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഡൽഹി: വിരാട് കോഹ്ലി-അനുഷ്ക ശർമ്മ രണ്ടാം കുഞ്ഞ് പിറന്നത് ചൊവ്വാഴ്ചയാണ്. താരങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം അറിയിച്ചത്. വാമികയ്ക്ക് കുഞ്ഞനുജൻ പിറന്നതിലെ സന്തോഷം താരങ്ങൾ പ്രകടിപ്പിച്ചു. പിന്നാലെ കുഞ്ഞിന് നൽകിയ പേര് 'അകായ്' സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇപ്പോൾ ആ പേരിന്റെ അർത്ഥവും പുറത്തുവന്നിരിക്കുകയാണ്.

ഹിന്ദിയിൽ 'കായാ' എന്ന വാക്കിൽ നിന്നാണ് അകായ് എന്ന വാക്കുണ്ടായത്. കായാ എന്ന വാക്കിന്റെ അർത്ഥം ശരീരം എന്നാണ്. അകായ് എന്ന വാക്കിന്റെ അർത്ഥം ശരീരത്തിനും അപ്പുറം എന്നും. ടർക്കീഷ് ഭാഷയിൽ അകായ് എന്ന വാക്കിന്റെ അർത്ഥം തിളങ്ങുന്ന ചന്ദ്രൻ എന്നുമാണ്. എന്നാൽ കുഞ്ഞിന് എന്തുകൊണ്ടാണ് ആ പേര് നൽകിയതെന്ന് താരദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല.

യുവേഫ ചാമ്പ്യൻസ് ലീഗ്; അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ഇന്റര് മിലാന്

സമൂഹമാധ്യമങ്ങളിൽ കുഞ്ഞ് കോഹ്ലി ഇപ്പോൾ തന്നെ തരംഗമായി കഴിഞ്ഞു. കുഞ്ഞ് ജനിച്ചുവെന്ന കോഹ്ലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഒരു മണിക്കൂറിൽ അഞ്ച് മില്യൺ ലൈക്ക് ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത വിരാട് കോഹ്ലി ഉടൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

To advertise here,contact us