ഗില്ലിനോട് ബെയർസ്റ്റോയുടെ പ്രകോപനം; തർക്കത്തിൽ ഇടപെട്ട് ജുറേലും സർഫറാസും

ബെയർസ്റ്റോ ഇന്ന് കുറച്ച് റൺസ് അടിച്ചതിന്റെ ചാട്ടമെന്ന് സർഫറാസ് പറഞ്ഞു.

ധരംശാല: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ജോണി ബെയർസ്റ്റോയുടെ പ്രകോപനം. ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനോടാണ് ബെയർസ്റ്റോ കോർത്തത്. പിന്നാലെ സർഫറാസ് ഖാനും ധ്രുവ് ജുറേലും തർക്കത്തിൽ ഇടപെട്ടു. ഒടുവിൽ ബെയർസ്റ്റോയെ കുൽദീപ് യാദവ് പുറത്താക്കിയപ്പോഴാണ് തർക്കത്തിന് അവസാനമായത്.

ശുഭ്മൻ ഗില്ലിനോട് ജോണി ബെയർസ്റ്റോയാണ് തർക്കത്തിന് തുടക്കമിട്ടത്. ജെയിംസ് ആൻഡേഴ്സൺ തളർന്ന് നിന്നപ്പോൾ താങ്കളെ പുറത്താക്കിയില്ലേയെന്ന് ബെയർസ്റ്റോ ഗില്ലിനോട് ചോദിച്ചു. എന്നാൽ താൻ 100 റൺസ് അടിച്ചു കഴിഞ്ഞാണ് ഇത് സംഭവിച്ചതെന്ന് ഗിൽ മറുപടി നൽകി. താങ്കൾ ഈ പരമ്പരയിൽ എത്ര റൺസ് അടിച്ചെന്നും ഗിൽ ബെയർസ്റ്റോയോട് ചോദിച്ചു.

Jurel, Gill, Sarfaraz 🆚 Jonny Bairstow 🤔 But, at the end, Kuldeep finishes Jonny 👏#JonnyBairstow #ShubmanGill #INDvsENGTest #INDvENG #INDvsENG #SarfarazKhanpic.twitter.com/I3trT6pQyM

ഇന്ത്യയ്ക്കെതിരെ അഞ്ച് ടെസ്റ്റിലും മോശം പ്രകടനമാണ് ബെയർസ്റ്റോ നടത്തിയത്. എന്നാൽ ഇംഗ്ലണ്ടിലെ സ്വിംഗ് ബൗളിംഗിന് മുമ്പിൽ താങ്കൾ എത്ര റൺസ് നേടുമെന്ന് ഗില്ലിനോട് ബെയർസ്റ്റോ ചോദിച്ചു. ഇതോടെ തർക്കത്തിൽ ഇടപെട്ട ധ്രുവ് ജുറേൽ ജോണി ബെയർസ്റ്റോയോട് തർക്കത്തിൽ നിന്നൊഴിവാൻ അഭ്യർത്ഥിച്ചു. എന്നാൽ സർഫറാസ് ഖാൻ ഇവിടെ ഇടപെട്ടു.

ബാസ്ബോളിന് ഹാപ്പി ജേർണി; ധരംശാലയിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ബെയർസ്റ്റോ ഇന്ന് കുറച്ച് റൺസ് അടിച്ചതിന്റെ ചാട്ടമെന്ന് സർഫറാസ് പറഞ്ഞു. ഒടുവിൽ 39 റൺസുമായി നിന്ന ബെയർസ്റ്റോയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഈ സമയത്തും സർഫറാസ് ബെയർസ്റ്റോയെ പരിഹസിച്ചാണ് പറഞ്ഞയച്ചത്.

To advertise here,contact us